Oddly News

വജ്രങ്ങള്‍ കുന്നുകൂടിയ ആഫ്രിക്കന്‍ രാജ്യം ; ഈ വര്‍ഷം കണ്ടെത്തിയത് ലോകത്തെ വലിയ രണ്ടാമത്തെ വജ്രം

ലോകത്തിലെ ഏറ്റവും വലിയ വജ്രനിക്ഷേപം റഷ്യയിലാണുള്ളത്. എന്നാല്‍ വജ്രഖനനത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയാണ് . അനേകം വജ്രങ്ങള്‍ ഇവിടെ നിന്നു കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രവും ഇവിടെ നിന്നും കണ്ടെത്തി.

1885 മുതല്‍ 1966 വരെ ബ്രിട്ടീഷ് ഭരണത്തിലിരുന്ന ബോട്സ്വാന അക്കാലളവില്‍ ലോകത്തിലെ വലിയ ദാരിദ്രമായ രാജ്യ ങ്ങളിലൊന്നായിരുന്നു. എന്നാല്‍ 1967 ല്‍ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ അടുത്ത വര്‍ഷം രാജ്യത്തിന്റെ ജാതകം തിരുത്തിക്കുറിച്ച് കൊണ്ട് തലസ്ഥാന നഗരമായ ഗാബോറോണിന് സമീപത്തായി ഒരു വജ്രം കണ്ടെത്തി. പ്രദേശത്ത് വജ്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡി ബീര്‍സ് കമ്പനി സര്‍ക്കാരുമായി ചേര്‍ന്ന് ഡീബ്സ്വാന എന്ന കമ്പനി രൂപികരിച്ചു.

ഇന്ന് ഈ കമ്പനി 4 വജ്രഖനികള്‍ ബോട്സ്വാനയില്‍ നടത്തുന്നു. ലോകത്തിലെ വജ്ര ഉത്പാദത്തിന്റെ 24 ശതമാനം ഈ ഖനികളില്‍ നിന്നാണ്.2021 അവസാനത്തിലാണ് ബോട്സ്വാനയിലെ ജ്വെനിങ് ഖനിയില്‍ നിന്ന് 1000 കാരറ്റിനുമേല്‍ നിലവാരമുള്ള മറ്റൊരു വജ്രം കണ്ടെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രമെന്നാണ് ഇത് അറിയപ്പെടുന്നത്.

വജ്രഖനനം ബോട്സ്വാനയെ ദാരിദ്ര രാഷ്ട്രത്തില്‍ നിന്നും വികസ്വര രാഷ്ട്രമാക്കി തീര്‍ത്തു. സര്‍ക്കാരിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നും ഇതില്‍ നിന്നാണ്. ഇതിന്റെ സ്മരണയ്ക്ക് രാജ്യത്തിന്റെ കറന്‍സിയില്‍ വജ്രഖനികളുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ബോട്സ്വാനയില്‍ ബ്ലഡ് ഡയമണ്ട് എന്ന പ്രവണത കുറവാണ്. എന്നാല്‍ വജ്രഖനികള്‍ മൂലം കലഹരണമായ മേഖലകളില്‍ ഗോത്രനിവാസികള്‍ക്ക് സ്വന്തം സ്ഥലം നഷ്ടപ്പെടുന്നു. അത്തരത്തില്‍വിമര്‍ശനം ഉയരുന്നു.വലിയ വജ്രങ്ങള്‍ക്കാണ് രത്ന മൂല്യം എന്നാല്‍ ഇവ കണ്ടെത്താന്‍ വലിയ പാടുമാണ് . ഖനനം ചെയ്തെടുത്താല്‍ വലിയ വില കിട്ടുന്നവയാണ് ഇത്.