അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, രാജ് കപൂര്‍, ഋഷി കപൂര്‍, ദിലീപ് കപൂര്‍, ശിവാജി ഗണേശന്‍, രജനികാന്ത്, കമല്‍ഹാസന്‍ എന്നിവരൊക്കെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളാണ്. അവര്‍ ഇന്ത്യയിലെ ഏറ്റവും വിജയകരമായ അഭിനേതാക്കളാണെന്നാണ് പലരും കരുതിയിട്ടുള്ളത്. എന്നാല്‍ സിനിമാലോകത്ത് ഇവരേക്കാളൊക്കെ ഹിറ്റുകള്‍ സമ്മാനിച്ച് റെക്കോഡ് നേടിയ ഒരു മലയാള നടന്‍ ഉണ്ട്. ആരാണെന്നല്ലേ ?. മറ്റാരുമല്ല ഇതിഹാസ താരം നമ്മുടെ സ്വന്തം പ്രേം നസീര്‍.
ചലച്ചിത്രമേഖലയില്‍ പ്രേംനസീര്‍ എന്ന അതുല്യപ്രതിഭ ഒന്നിലധികം റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. ഏകദേശം മൂന്ന് പതിറ്റാണ്ടോളം അദ്ദേഹം മലയാള സിനിമ ഭരിച്ചുവെന്ന് പറയാം. സിനിമ വ്യവസായത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച കലാകാരനായി. 1951 മുതല്‍ 1989 വരെ, നസീര്‍ മലയാള സിനിമകളുടെ മുഖമായി മാറി. 720 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. തിരക്കേറിയ സമയങ്ങളില്‍ അദ്ദേഹം ട്രിപ്പിള്‍ ഷിഫ്റ്റുകള്‍ പോലും കൈകാര്യം ചെയ്തു. ചിലപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 30-ലധികം സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹത്തിന് മറ്റൊരു ലോക റെക്കോര്‍ഡ് നേടിക്കൊടുത്ത നേട്ടമായിരുന്നു.
സിനിമകളുടെ എണ്ണം കൊണ്ട് മാത്രമല്ല നസീര്‍ വ്യത്യസ്തനായത്. അദ്ദേഹത്തിന്റെ സിനിമകളില്‍ ഭൂരിഭാഗവും വന്‍ വിജയവുമായിരുന്നു. കുറഞ്ഞത് 400 വിജയചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് പല ചരിത്രകാരന്മാരും സമ്മതിക്കുന്നു, ഏകദേശം 50 എണ്ണം ബ്ലോക്ക്ബസ്റ്റര്‍ പദവിയിലെത്തി. മികച്ച നടനെന്ന നിലയിലും സ്ഥിരതയാര്‍ന്ന ബോക്‌സോഫീസ് തിരഞ്ഞെടുപ്പിലൂടെയും നസീറിന്റെ അവിശ്വസനീയമായ പാരമ്പര്യം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു.
അമിതാഭ് ബച്ചന്‍ ബോളിവുഡിലെ ഒരു മുന്‍നിര താരമായിട്ടും 60-ല്‍ താഴെ ഹിറ്റുകള്‍ മാത്രമാണ് സ്വന്തമായുള്ളത്. 10 ബ്ലോക്ക്ബസ്റ്ററുകള്‍ മാത്രമാണ് ബിഗ്ബിയ്ക്ക് ഉള്ളത്. തെന്നിന്ത്യന്‍ ഐക്കണായ രജനികാന്തിന് 80-ലധികം ഹിറ്റുകളും ഒരു ഡസനിലധികം ബ്ലോക്ക്ബസ്റ്ററുകളും ഉണ്ട്. മൂന്ന് ഖാന്‍മാരായ സല്‍മാന്‍, ഷാരൂഖ്, ആമിര്‍ എന്നിവര്‍ക്ക് ഹിറ്റുകള്‍ കുറവാണ്. സല്‍മാന് 39 ഹിറ്റുകള്‍ (15 ബ്ലോക്ക്ബസ്റ്ററുകള്‍), ഷാരൂഖിന് 34 ഹിറ്റുകള്‍ (10 ബ്ലോക്ക്ബസ്റ്ററുകള്‍), ആമിറിന് 20 ഹിറ്റുകള്‍ (6 ബ്ലോക്ക്ബസ്റ്ററുകള്‍). ഈ താരങ്ങളുടെ എല്ലാം ഹിറ്റുകളും ചേര്‍ത്താലും നസീറിന്റെ റെക്കോര്‍ഡിന് അടുത്ത് എത്തില്ല.