ലോകത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. നിരവധി പ്രശസ്ത സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ആരാധകര്‍ കിംഗ് ഖാന്‍ എന്ന് വിളിയ്ക്കുന്ന ഷാരൂഖ് ഖാന്‍. എന്നാല്‍ അദ്ദേഹം ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഒരു സംവിധായകനുണ്ട്. അദ്ദേഹമാണ് സൂരജ് ബര്‍ജാത്യ. ഷാരൂഖ് ഖാന്‍-സൂരജ് ബര്‍ജാത്യ കൂട്ടുകെട്ടില്‍ ഒരു സിനിമ കാണാന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ അത് നടന്നില്ല.
ഷാരൂഖ് ഖാനൊപ്പം പ്രവര്‍ത്തിക്കാന്‍ പദ്ധതിയിട്ടിരുന്നോ എന്ന് പ്രശസ്ത സംവിധായകനായ സൂരജ് ബര്‍ജാത്യയോട് ഒരാള്‍ ചോദിച്ചു. എന്നാല്‍, അദ്ദേഹം രസകരമായ ഒരു വസ്തുത പങ്കുവെച്ചു. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന സിനിമയിലെ സെയ്ഫ് അലി ഖാന്റെ വേഷത്തിനായി ആദ്യം തിരഞ്ഞെടുത്തത് ഷാരൂഖ് ഖാനെ ആയിരുന്നു.
‘വളരെക്കാലം മുമ്പ്, ‘ഹം സാത്ത് സാത്ത് ഹെ’ എന്ന ചിത്രത്തിനായി, ഞങ്ങള്‍ സെയ്ഫിന്റെ വേഷത്തെക്കുറിച്ച് സംസാരിച്ചു. പക്ഷേ ഇത് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു.’
‘ഹം സാത്ത് സാത്ത് ഹെ’ 1999-ല്‍ പുറത്തിറങ്ങിയ വളരെ ജനപ്രിയമായ ഒരു ചിത്രമാണ്. സൂരജ് ബര്‍ജാത്യയുടെ ഏറ്റവും വിജയകരമായ ചിത്രങ്ങളിലൊന്നാണിത്. ഇന്നും ആരാധകരുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റില്‍ ഈ ചിത്രവും ഉണ്ട്. സെയ്ഫ് അലി ഖാന്‍, കരിഷ്മ കപൂര്‍, മോനിഷ് ബാല്‍, തബു എന്നിവരോടൊപ്പം സല്‍മാന്‍ ഖാനും സോണാലി ബിന്ദ്രയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.
‘ഹം സാത്ത് സാത്ത് ഹെ’ എന്ന ചിത്രം 10 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ചതാണെങ്കിലും ബോക്‌സ് ഓഫീസില്‍ 80 കോടിയിലധികം രൂപ നേടിയിരുന്നു. 1999-ലെ ഏറ്റവും വലിയ വിജയവും 1990 കളിലെ ഏറ്റവും വിജയകരമായ ചിത്രങ്ങളിലൊന്നുമായി ഇത് മാറി.
സെയ്ഫ് അലി ഖാനെ ഒരു വലിയ സൂപ്പര്‍സ്റ്റാറായി മാറാന്‍ ഈ ചിത്രം സഹായിച്ചു. അദ്ദേഹത്തിന്റെ കരിയര്‍ വളരെ മോശം ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്താണ് ഈ ചിത്രം പുറത്തിറങ്ങുന്നത്, ഇതോടെ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറി മറിയുകയായിരുന്നു.