കറി വെക്കുമ്പോള്‍ അതില്‍ എത്ര ഉപ്പ് ചേര്‍ത്താലും തികയാത്ത മനുഷ്യരുണ്ട്. പുറത്ത് നിന്നും ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം മുതല്‍ പലചരക്ക് കടയില്‍നിന്ന് വാങ്ങുന്ന ഭക്ഷണത്തിന് വരെ ഉപ്പ് ഉണ്ടാകാറുണ്ട്. വില കുറഞ്ഞ വിഷരഹിതമായ ഒരു മികച്ച പ്രിസര്‍വേറ്റീവാണ് ഉപ്പ്.
ഉപ്പില്‍ കാണപ്പെടുന്ന സോഡിയം പേശികളെ സങ്കോചത്തിനും, നാഡി പ്രവര്‍ത്തനങ്ങൾക്കും, ശരീരത്തിലെ ജലാംശം സന്തുലിതമാക്കാനും ആവശ്യമായ പ്രധാന ഇലക്ട്രോലൈറ്റാണ്. എന്നാല്‍ നമ്മുടെ ശരീരത്തിന് ഇത് കുറച്ച് മാത്രം മതി. 2300 മില്ലിഗ്രാമില്‍ അധികം ഉപ്പ് കഴിക്കരുതെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട്അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നത്.
പലരും ശരീരത്തിന് ആവശ്യത്തിനെക്കാള്‍ അധികം ഉപ്പ് കഴിക്കാറാണ് പതിവ്. കാലം കഴിയുമ്പോള്‍ ഇതിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരും. ഹൈപ്പര്‍ടെന്‍ഷന്‍, സ്‌ട്രോക്ക്, വൃക്കരോഗങ്ങള്‍ പ്രമേഹം, വരണ്ട ചര്‍മം രോഗപ്രതിരോധ ശേഷി ദുര്‍ബലപ്പെടുക തുടങ്ങിയ അവസ്ഥകള്‍ വരാന്‍ സാധ്യതയുണ്ട്.
എന്നാല്‍ ചില ആരോഗ്യ അവസ്ഥയുള്ളവര്‍ തരി പോലും ഉപ്പ് കഴിക്കല്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. അപ്പോള്‍ ഭക്ഷണത്തിനോട് പോലും വിരസത തോന്നാം. അതിനൊരു പരിഹാരമായി ജപ്പാനില്‍ നിന്നുള്ള കിരിന്‍ ഹോള്‍ഡിംഗ്‌സ് കമ്പനി എത്തുന്നു.
ഉപ്പ് ഇടാത്ത ഭക്ഷണത്തിന് ഉപ്പ് രുചി തോന്നിക്കാനായി നാവിലെ രുചിമുകുളങ്ങളെ സഹായിക്കുന്ന ഇലക്ട്രിക് സാള്‍ട്ട് സ്പൂണാണ്
ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ നാവിലേക്ക് നേരിയ വൈദ്യുത പ്രവാഹം അയച്ചുകൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്തക്കള്‍ക്ക് തിരഞ്ഞെടുക്കാനായി 4 രീതിയിലുള്ള ഉപ്പ് രുചികളുണ്ട്.
ലാസ് വെഗാസില്‍ നട്‌ന വാര്‍ഷിക സി ഇ എസ് ടെക് കോണ്‍ഫറന്‍സിലാണ് കമ്പനി ഈ ഉല്‍പ്പന്നം പരിചയപ്പെടുത്തിയത്. ഇത് വൈറലായി കഴിഞ്ഞു. 2019ലാണ് കമ്പനി ഇത് രൂപകല്‍പ്പന ചെയ്തത്. സോഡിയം കുറഞ്ഞ ഭക്ഷണത്തിലെ ആരോഗ്യ ഗുണം ഇല്ലാതെയാക്കാതെ രുചി വര്‍ധിപ്പിക്കുകയെന്നതാണ് ഇത് ലക്ഷ്യമാക്കുന്നത്. ബിയര്‍ ആന്‍ഡ് ബിവറേജ് ഹോള്‍ഡിംഗ് കമ്പനിയാണ് ജപ്പാനിലെ കിരിന്‍ ഹോള്‍ഡിംഗ്‌സ് കമ്പനി. 1885ലാണ് ഇത് സ്ഥാപിച്ചത്.