Oddly News

ഇവിടെ ഇങ്ങിനെയാണ്! ബീച്ചില്‍ നിന്നും കല്ലുകള്‍ എടുത്തുകൊണ്ടുപോയാല്‍ ടൂറിസ്റ്റുകള്‍ക്ക് രണ്ടുലക്ഷം പിഴ

ബീച്ചുകളില്‍ നിന്ന് മണല്‍, കല്ലുകള്‍, പാറകള്‍ എന്നിവ എടുക്കുന്നതിനെതിരെ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമായി സ്‌പെയിനിലെ കാനറി ദ്വീപ് അധികൃതര്‍. ഇവിടുത്തെ ലാന്‍സറോട്ട്, ഫ്യൂര്‍ട്ടെവെന്‍ചുറ സന്ദര്‍ശിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ വിലക്ക് മറികടന്നാല്‍ 128 പൗണ്ട് (13478 രൂപ) മുതല്‍ 2,563 പൗണ്ട് (2,69879 രൂപ) കനത്ത പിഴ ഈടാക്കും.

സുവനീറുകള്‍ ശേഖരിക്കുന്ന ഈ നിരുപദ്രവകരമായ പാരമ്പര്യം ദ്വീപുകളുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഓരോ വര്‍ഷവും ലാന്‍സറോട്ടിന് അതിന്റെ ബീച്ചുകളില്‍ നിന്ന് ഏകദേശം ഒരു ടണ്‍ അഗ്‌നിപര്‍വ്വത വസ്തുക്കള്‍ നഷ്ടപ്പെടുന്നതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഫ്യൂര്‍ട്ടെവെന്‍ചുറയിലെ പ്രശസ്തമായ ‘പോപ്കോണ്‍ ബീച്ചില്‍’ ഓരോ മാസവും ഒരു ടണ്‍ മണല്‍ വീതം നഷ്ടപ്പെടുന്നതായി വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ പദാര്‍ത്ഥം നീക്കം ചെയ്യുന്നത് തീരപ്രദേശങ്ങളുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും അവയെ അപകടത്തല്‍ ആക്കുകയും ചെയ്യുന്നു. പോപ്കോണ്‍ ആകൃതിയിലുള്ള ഉരുളന്‍ കല്ലുകള്‍ ഒരെണ്ണം പോലും എടുക്കുന്ന വിനോദസഞ്ചാരികള്‍ക്ക് 128 മുതല്‍ 512 പൗണ്ട് വരെ പിഴ ചുമത്തും, അതേസമയം വലിയ രീതിയില്‍ എടുക്കുന്നവര്‍ക്ക് പരമാവധി പിഴയും ലഭിക്കും. കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് ടെനറിഫ് അടുത്തിടെ ജല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വിനോദസഞ്ചാരികളുടെ ഉപഭോഗത്തെയാണ് ഇതിന് കാരണമായി കുറ്റപ്പെടുത്തുന്നത്്. ഒരു ഹോട്ടലില്‍ ഒരു അതിഥിക്ക് ഒരു പ്രദേശവാസിയേക്കാള്‍ നാലിരട്ടി വെള്ളം ഉപയോഗിക്കുന്നതായി കണ്ടെത്തി.

പത്തുലക്ഷത്തില്‍ താഴെയാണ് ഇവിടെ ആള്‍ക്കാര്‍ താമസിക്കുന്നത്. എന്നാല്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണമാകട്ടെ 50 ലക്ഷത്തിലേറെയുമാണ്. സഞ്ചാരികളുടെ കുത്തൊഴുക്കില്‍ വിഭവങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം തുടരുന്നത് വ്യവസ്ഥാപിതമായി തകര്‍ച്ച ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍ ഭയപ്പെടുന്നു. വരള്‍ച്ചയെ നേരിടാന്‍ തോട്ടങ്ങളിലും കുളങ്ങളിലും കുടിവെള്ളം ഉപയോഗിക്കുന്നത് ടെനറിഫ് നിരോധിച്ചിട്ടുണ്ട്.

ലാന്‍സരോട്ടെ, ഫ്യൂവര്‍ട്ടേ വെഞ്ചുറ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളില്‍ ഭൂരിഭാഗവും കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പര്യാപ്തമല്ലാത്ത പ്രതിസന്ധി അധികാരികള്‍ നേരിടുന്നുണ്ടായിരുന്നു. സംരക്ഷിത പ്രദേശങ്ങളില്‍ നിന്ന് പാറയോ കല്ലുകളോ മണലോ നീക്കം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്റെ പ്രധാനകാരണം.

കാനറി ദ്വീപുകളില്‍ ഏഴ് പ്രധാന ദ്വീപുകള്‍ ഉള്‍പ്പെടുന്നു: ടെനെറിഫ്, ഗ്രാന്‍ കാനറിയ, ലാന്‍സറോട്ടെ, ഫ്യൂര്‍ട്ടെവെന്‍ചുറ, ലാ പാല്‍മ, ലാ ഗോമേറ, എല്‍ ഹിയേറോ. ഓരോ ദ്വീപിനും അതിന്റേതായ പ്രത്യേക സ്വഭാവവും ആകര്‍ഷണങ്ങളുമുണ്ട്. സ്പെയിനിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ മൗണ്ട് ടെയ്ഡിന്റെ ഏറ്റവും വലിയ ദ്വീപാണ് ടെനെറിഫ്.