Lifestyle

എല്ലാം തികഞ്ഞ ‘സ്ത്രീശരീരം’; നേട്ടം സ്വന്തമാക്കി ബ്രസീലിയൻ ഇൻഫ്ളുവൻസർ, AI-യുടെ കണ്ടെത്തൽ

സ്ത്രീ ശരീരത്തിന്റെ അഴകളവുകള്‍ കവികളേയും കലകാരന്മാരേയും എന്നും പ്രചോദിപ്പിക്കുന്ന വിഷയമാണ്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ കാലത്ത് ഇതിനു സാങ്കേതികതയുടെ സഹായം തേടിയിരിക്കുകയാണ് ശാസ്ത്രലോകം. ബ്രസീലിയന്‍ ഫിറ്റ്‌നെസ് ഇന്‍ഫ്‌ളുവന്‍സറായ കരോള്‍ റോസലിനാണ് ‘എല്ലാം തികഞ്ഞ സ്ത്രീശരീരം’ ഉള്ളതെന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എ.ഐ.)ന്റെ കണ്ടെത്തല്‍.

‘പ്ലേ ബോയ് ഓസ്‌ട്രേലിയ’ എ.ഐ. ശാസ്ത്രസംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ വിശകലനത്തിലാണ് എല്ലാം തികഞ്ഞ സ്ത്രീ ശരീരം കരോള്‍ റോസലിനാണെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആകാരഭംഗി, അഴകളവുകള്‍, സൗന്ദര്യം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും മികച്ച സ്ത്രീ ശരീരമുള്ളയാളെ എ.ഐ. സഹായത്തോടെ കണ്ടെത്തിയത്.

ബ്രസീലിയന്‍ ഇന്‍ഫ്‌ളുവന്‍സറുടെ ആരോഗ്യവും ശാരീരികക്ഷമതയും ഉള്‍പ്പെടെ എ.ഐ. സംവിധാനം പരിശോധിച്ചതായും തുടര്‍ന്നാണ് യുവതിക്ക് ‘പെര്‍ഫക്ട് 10’ മാര്‍ക്ക് നല്‍കിയതെന്നും ‘പ്ലേ ബോയ് ഓസ്‌ട്രേലിയ’ റിപ്പോര്‍ട്ട് ചെയ്തു. ഫിറ്റ്‌നസ് ലോകത്തിന്റെ നിര്‍വചനങ്ങളുടെ അടിസ്ഥാനത്തില്‍ കരോളിന്റേത് ‘പൂർണതയുള്ള’ സ്ത്രീ ശരീരമാണെന്നും മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രസീലിലെ സാവോപോളോ സ്വദേശിനിയാണ് 25-കാരിയായ കരോള്‍ റോസലിന്‍. കൃത്യമായ ദിനചര്യയും സമതുലിതമായ ഭക്ഷണക്രമവുമാണ് തന്റെ ശരീരഘടനയ്ക്ക് പിന്നിലെന്നായിരുന്നു ഇവരുടെ പ്രതികരണം. ഇപ്പോള്‍ ‘പെര്‍ഫക്ട് ഫിറ്റ്‌നസ് വുമന്‍’ ആയി അംഗീകരിക്കപ്പെട്ടത് അവിശ്വസനീയമായെന്നും കരോള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *