Movie News

അന്ന് രജനീകാന്തിന്റെ മകനായി അഭിനയിച്ചു, ആദ്യ പ്രതിഫലം 100 രൂപ; ഇന്ന് ഒരു സിനിമയ്ക്ക് 100 കോടി വാങ്ങുന്ന സൂപ്പര്‍താരം

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് ബോളിവുഡിലെ അഭിനേതാക്കളാണ്. ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെ പല മുന്‍നിര താരങ്ങളും 100 കോടി രൂപ വരെ പ്രതിഫലം ഈടാക്കുന്ന സാഹചര്യത്തില്‍ ബോളിവുഡ് സിനിമ ഏറ്റവും ചെലവേറിയതായി കണക്കാക്കുന്നു.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടന്മാരില്‍ ഒരാള്‍ക്ക് ആദ്യസിനിമയ്ക്ക് കിട്ടിയ പ്രതിഫലം വെറും 100 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം ഒരു സിനിമയ്ക്ക് 100 കോടി രൂപ വാങ്ങാന്‍ തക്കവിധം വമ്പന്‍ താരമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍താരം ഹൃത്വിക് റോഷനാണ് കഥാനായകന്‍.

1980-ല്‍ മുത്തച്ഛന്‍ ജെ. ഓം പ്രകാശിന്റെ ആശയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആറു വയസ്സായിരുന്നു. ആശയില്‍ ബാലതാരമായി ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ ആറ് വയസ്സുള്ള ആണ്‍കുട്ടിക്ക് 100 രൂപ പ്രതിഫലം കിട്ടി. അത് അവന്റെ ആദ്യത്തെ ശമ്പളമായിരുന്നു. പിന്നെ പത്താം വയസ്സില്‍ ഭഗവാന്‍ ദാദയില്‍ രജനികാന്തിന്റെ ദത്തുപുത്രന്റെ വേഷം ചെയ്തു. പിന്നീട് സഹസംവിധായകനായി നടന്ന അദ്ദേഹം 2000-ല്‍ അമീഷ പട്ടേലിനൊപ്പം കഹോ നാ…പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.

ഭഗവാന്‍ ദാദയിലെ വേഷത്തിന് ശേഷം ഒരു മുഴുവന്‍ സമയ നടനാകാന്‍ തീരുമാനിച്ച അയാളെ പിതാവ് ആദ്യം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിച്ചു. ഇരുപതുകളുടെ തുടക്കത്തില്‍നൃത്തം ചെയ്യാനോ സ്റ്റണ്ടുകള്‍ ചെയ്യാനോ കഴിയാത്ത സ്‌കോളിയോസിസ് ഉണ്ടെന്ന് കണ്ടെത്തി. പക്ഷേ അദ്ദേഹം തളര്‍ന്നില്ല, തീവ്രമായ ശബ്ദ വ്യായാമങ്ങളിലൂടെയും സ്പീച്ച് തെറാപ്പിസ്റ്റുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലൂടെയും താരം തന്റെ സ്തംഭന പ്രശ്‌നത്തെ അതിജീവിച്ചു. ഇപ്പോള്‍ 3101 കോടി രൂപയാണ് ഇപ്പോള്‍ ഹൃത്വിക് റോഷന്റെ സമ്പാദ്യം.

ഒരു ചിത്രത്തിന് 85 കോടി മുതല്‍ 100 കോടി രൂപ വരെ സമ്പാദിക്കുന്നു. പരസ്യത്തിന് മാത്രം ഫീസായി 10 മുതല്‍ 12 കോടി രൂപ വരെ ഈടാക്കുന്നു. ഒരു പോസ്റ്റിന് 4 മുതല്‍ 5 കോടി വരുന്നതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നല്ലൊരു തുക സമ്പാദിക്കുന്നു. ഇത് മാത്രമല്ല, 200 കോടി രൂപയുടെ ബ്രാന്‍ഡ് മൂല്യമുള്ള എച്ച്ആര്‍എക്‌സ് എന്ന പേരില്‍ സ്വന്തമായി സ്‌പോര്‍ട്‌സ് വസ്ത്ര കമ്പനിയുമുണ്ട്.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്ററിനായി ഒരുങ്ങുകയാണ് ഹൃത്വിക് ഇപ്പോള്‍. ചിത്രത്തില്‍ ദീപിക പദുക്കോണ്‍, അനില്‍ ശര്‍മ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്ത വര്‍ഷം ജനുവരി 25ന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി. ഇതുകൂടാതെ, അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന വാര്‍ 2 എന്ന ചിത്രവും അദ്ദേഹത്തിനുണ്ട്. അദ്ദേഹവും ജൂനിയര്‍ എന്‍ടിആറും തമ്മിലുള്ള ഏറ്റുമുട്ടലിനായി കാത്തിരിക്കുകയാണ് ആരാധകര്‍.