Oddly News

26 വയസ്സുള്ള റഷ്യക്കാരിക്ക് മക്കള്‍ 22 പേര്‍; മക്കളുടെ എണ്ണം 105 ആക്കുകയാണ് ലക്ഷ്യമെന്ന് ക്രിസ്റ്റീന

അമ്മയാകുക എന്നത് ഓരോ സ്ത്രീക്കും അസാധാരണ അനുഭവമാണ്. ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും. എന്നാല്‍ ക്രിസ്റ്റീന ഓസ്തുര്‍ക്ക് എന്ന 26 കാരിയായ റഷ്യന്‍ സ്ത്രീയ്ക്ക് ഇതൊന്നും പ്രശ്‌നമല്ല. ഒന്നോ രണ്ടോ അല്ല, 22 കുട്ടികളുടെ അമ്മയാണ് അവരെന്നതാണ് കൗതുകകരം.

ഇപ്പോള്‍ ജോര്‍ജിയയില്‍ താമസിക്കുന്ന അവര്‍ ലക്ഷ്യമിടുന്നത് 100 കുട്ടികളുള്ള കുടുംബമാണ്. തന്റെ കുടുംബത്തെ മൂന്ന് അക്കങ്ങളായി വികസിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. 26 വയസ്സുള്ള ഒരാള്‍ക്ക് എങ്ങനെ 22 കുട്ടികള്‍ ഉണ്ടാകാന്‍ കഴിയുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. ക്രിസ്റ്റീനയുടെ മൂത്ത മകളായ എട്ടു വയസ്സുള്ള വിക്ടോറിയയെ മാത്രമാണ് സ്വാഭാവികമായി ഗര്‍ഭം ധരിച്ചു പ്രസവിച്ചത്.

തുടര്‍ന്നുള്ള 21 കുട്ടികളും വാടകഗര്‍ഭധാരണത്തിലൂടെ ജനിച്ചു, അതില്‍ 20 എണ്ണം 2020 ല്‍ എത്തി. 2021 ല്‍ കുടുംബം അവരുടെ ഇളയ മകള്‍ ഒലിവിയയെ സ്വാഗതം ചെയ്തു. കോടീശ്വരനായ ഭര്‍ത്താവിന്റെ പിന്തുണയോടെ മൊത്തം 105 കുട്ടികള്‍ വേണമെന്ന ആഗ്രഹം ക്രിസ്റ്റീന പ്രകടിപ്പിച്ചു. അവരുടെ ഭര്‍ത്താവ് 58 കാരനായ ഗാലിപ് ഓസ്തുര്‍ക്ക് അവളെക്കാള്‍ 32 വയസ്സ് കൂടുതലാണ്.

ഈ വര്‍ഷം ആദ്യം അനധികൃത മയക്കുമരുന്ന് വാങ്ങുകയും കൈവശം വയ്ക്കുകയും ചെയ്ത കുറ്റത്തിന് ഇയാള്‍ക്ക് 8 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. തടവിലാക്കപ്പെട്ടിട്ടും, വാടകഗര്‍ഭധാരണത്തിലൂടെ കുടുംബത്തെ വികസിപ്പിക്കുന്നത് തുടരുകയാണ് ക്രിസ്റ്റീന.

2020 മാര്‍ച്ചിനും 2021 ജൂലൈയ്ക്കും ഇടയില്‍ വാടകഗര്‍ഭധാരണത്തിനായി ഏകദേശം 1.4 കോടി രൂപ ചെലവഴിച്ചതായി ദി സണ്‍സ് ഫാബുലസ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി. ഒരു ഘട്ടത്തില്‍, 68 ലക്ഷം രൂപയിലധികം ശമ്പളമുള്ള 16 മിഡ് വൈഫുമാര്‍ അവരുടെ വീട്ടില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു.