Lifestyle

ദിവസം മുഴുവനുമുള്ള കാര്യങ്ങള്‍ ഭംഗിയായി നടക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ദിവസം മുഴുവനുമുള്ള കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നത് രാവിലെ എഴുനേല്‍ക്കുന്നത് മുതലുള്ള കാര്യങ്ങള്‍ കൃത്യമായി ക്രമീകരിയ്ക്കുന്നതിലൂടെയാണ്. ഒരാള്‍ ഏറ്റവുമധികം പ്രൊഡക്റ്റീവാകുന്നത് രാവിലെത്തെ സമയങ്ങളിലാണ്. ഏറ്റവും തിരക്കുള്ള സമയവും രാവിലെ തന്നെയാണ്. വീട്ടുജോലി, കുട്ടികളെ സ്‌കൂളില്‍ അയക്കല്‍, ജോലിക്ക് പോകല്‍ അങ്ങനെ ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ തിരക്കുകളും ആരംഭിയ്ക്കും. എന്നാല്‍ രാവിലത്തെ സമയത്തെ ഏറ്റവും നന്നായി ഉപയോഗിച്ചാല്‍ ഒരു ദിവസം മനോഹരമാക്കാനും സാധിയ്ക്കും. അതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമെന്ന് നോക്കാം…

  • വെള്ളം കുടിയ്ക്കാം – രാവിലെ ഉണരുമ്പോള്‍ ബെഡ്‌കോഫിക്ക് പകരം ഒരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കാം. ഇത് ശരീരത്തിന് നല്ല ഉന്മേഷം നല്‍കും.
  • മൊബൈല്‍ വേണ്ട – രാവിലെ ഉണരുമ്പോള്‍ തന്നെ മൊബൈല്‍ നോക്കി ഇരിയ്ക്കുന്ന സ്വഭാവം മാറ്റി വയ്ക്കുക. രാവിലെ തന്നെ മൊബൈല്‍ നോക്കി ഇരിയ്ക്കുന്നത് നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
  • മെഡിറ്റേഷന്‍ – ദിവസവും ഒരല്‍പ്പ നേരം യോഗയോ മെഡിറ്റഷനോ ചെയ്യുക. അത് വല്ലാത്ത ഊര്‍ജ്ജം നല്‍കും. ദീര്‍ഘമായി ശ്വാസമെടുത്തു രാവിലെ ഇത്തിരി നേരം ഇരുന്നു നോക്കൂ അത് തരുന്ന പോസിറ്റീവ് ഗുണങ്ങള്‍ അനുഭവിച്ചറിയൂ.
  • നല്ല ഉറക്കം– എന്തൊക്കെ ചെയ്താലും നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് ഗുണം. ഉറക്കം നന്നാകാതെ ഉണര്‍ന്നാല്‍തന്നെ അന്ന് മുഴുവന്‍ ക്ഷീണമാകും. അതുകൊണ്ട് നല്ല ഉറക്കം ജീവിതത്തിന്റെ ഭാഗമാക്കണം. കുറഞ്ഞത് എട്ടു മണിക്കൂര്‍ നേരമെങ്കിലും ഒരാള്‍ ഉറങ്ങണം. ഇത് ദിവസം മുഴുവന്‍ ഉന്മേഷം നല്‍കും.
  • വ്യായാമം – രാവിലെ എഴുന്നേറ്റു വ്യായാമം ചെയ്യാന്‍ മടിയുള്ളവര്‍ ശ്രദ്ധിക്കുക. ആ ശീലം ഇനി തുടങ്ങിയേക്കൂ. കഠിനമായ വ്യായാമം ഒന്നും വേണ്ട ഒരു പത്തുമിനിറ്റ് നേരത്തെ വ്യായാമം മതിയാകും ഒരു ദിവസത്തെ ഊര്‍ജത്തിന്.
  • എല്ലാം ആസ്വദിച്ചു ചെയ്യാം – രാവിലെ ജോലിക്ക് പോകാന്‍ ആണെങ്കിലും വീട്ടില്‍ ഇരിക്കാന്‍ ആണെങ്കിലും അതെല്ലാം ഒന്ന് ആസ്വദിച്ചു ചെയ്യാന്‍ നോക്കിയാലോ. അത് വല്ലാത്ത സന്തോഷം നല്‍കും.