Health

പുരുഷന്മാരിലെ ലൈംഗികശേഷികുറവിന് കാരണം ഇവയാണ്

മിക്ക പുരുഷന്മാരും അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ലൈംഗിക ശേഷികുറവ് അഭിമുഖീകരിച്ചിട്ടുള്ളവരാണ്. പുരുഷന്മാരാഗ്രഹിക്കുന്ന രീതിയിലുള്ള സംതൃപ്തി പങ്കാളിക്കു നല്‍കണമെങ്കില്‍ അതിന് ഓജസ്, ശരീരബലം, ലൈംഗികബന്ധം ദീര്‍ഘനേരം നിലനിര്‍ത്തുവാനുള്ള ശാരീരികക്ഷമത എന്നിവ ആവശ്യമാണ്. പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവിന് പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്.

1. രോഗങ്ങള്‍ പ്രമേഹരോഗം, അമിത രക്തസമ്മര്‍ദം, രക്തത്തില്‍ കൊഴുപ്പിന്റെ അളവുകൂടുക (കൊളസ്‌ട്രോള്‍), പ്രായക്കൂടുതല്‍, മദ്യപാനം, പുകവലി, അമിതമായ മാനസികസമ്മര്‍ദം (ടെന്‍ഷന്‍) എന്നിവയെല്ലാം ലൈംഗിക ശേഷിക്കുറവിനും ലൈംഗിക മരവിപ്പിനും കാരണമായിത്തീരുന്നു. പുരുഷന്മാരില്‍ ലൈംഗികോത്തേജനം ഉണ്ടാകണമെങ്കില്‍ ലൈംഗികാവയവത്തിലേക്ക് രക്തസഞ്ചാരം കൂടുതലായി ഉണ്ടായിരിക്കണം. ഈ കാരണത്താലാണ് പ്രമേഹരോഗം മുതലായവയുള്ളവരില്‍ ലൈംഗികശേഷിക്കുറവ് അനുഭവപ്പെടുന്നത്.

2. തെറ്റായ ജീവിതശൈലി: മാറിയ ജീവിതശൈലിയും ആഹാര രീതികളും ലൈംഗികശേഷിക്കുറവിന് കാരണമാണ്. സമയക്കുറവിനെ പരിഗണിച്ച് വീട്ടില്‍ ആഹാരങ്ങള്‍ പാചകംചെയ്യാതെ ഫാസ്റ്റ്ഫുഡ് സെന്ററുകളില്‍ നിന്നും ആഹാരം വാങ്ങിക്കഴിക്കുകയും പായ്ക്ക്‌ചെയ്തുവരുന്ന ലഘു പാനീയങ്ങള്‍ ധാരാളം ഉപയോഗിക്കുകയും ചെയ്യുന്നത് പുതിയതലമുറയുടെ ശീലമായി. ഇത്തരം ഭക്ഷണങ്ങളിലും പാനീയങ്ങളിലും രുചി വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍സമയം കേടുവരാതെയിരിക്കുന്നതിനും ഉപയോഗിക്കുന്ന പല രാസപദാര്‍ഥങ്ങളും ആരോഗ്യത്തെ സാരമായി ബാധിക്കുന്നവയാണ്.ഇവയുടെ സ്ഥിരമായ ഉപയോഗം അമിതവണ്ണത്തിനും പ്രമേഹബാധക്കും കാരണമാകുന്നു. സമയലാഭത്തിനുവേണ്ടി ചെറിയ ദൂരം പോലും നടക്കാതെ പകരം വാഹനം ഉപയോഗിക്കുന്ന പ്രവണതയും നന്നല്ല.

3. അമിത വണ്ണം: ലൈംഗികശേഷിക്കുറവിനു വഴിയൊരുക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് കുടവയറും പൊണ്ണത്തടിയും. പൊണ്ണത്തടിയുള്ളവര്‍ക്ക് സാധാരണ ദമ്പതിമാര്‍ക്കുണ്ടാകന്നതില്‍ 25 മടങ്ങ് ലൈംഗികപ്രശ്‌നങ്ങള്‍ കൂടുതല്‍ അനുഭവപ്പെടാറുണ്ടെന്നാണ് ചില ഗേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ലൈംഗികശേഷിക്കുറവിനേപ്പോലെതന്നെ ശീഘ്രസ്ഖലനം സ്ഖലനമില്ലായ്മ ശു€ത്തിന്റെ അളവ്കുറവ് എന്നിവയെല്ലാം പുരുഷന്മാരില്‍ കാണപ്പെടുന്ന ലൈംഗികപ്രശ്‌നങ്ങളാണ്. അമിതവണ്ണമുള്ള പുരുഷന്മാരിലും ലൈംഗികതാല്‍പര്യമുണ്ടാകാറുണ്ട്. എന്നാല്‍ ശരീരത്തിന്റെ അമിത ഭാരവും ചലനശേഷിക്കുറവും കാരണം ശരിയായവിധത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കാറില്ല. ഇത്തരക്കാരില്‍ നല്ലൊരുശതമാനത്തിനും ഉദ്ധാരണശേഷിക്കുറവനുഭവപ്പെടാറുണ്ട്. ലൈംഗികശേഷിയും താല്‍പര്യവുമെല്ലാം നര്‍ണയിക്കുന്നതില്‍ ലൈംഗികഹോര്‍മോണുകള്‍ക്ക് വലിയപങ്കുണ്ട്. അമിതവണ്ണമുള്ള പുരുഷന്മാരിലും സ്ത്രീകളിലും ഈ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളില്‍ കാര്യമായകുറവ് അനുഭവപ്പെടാറുണ്ട്.അപ്പോള്‍ ലൈംഗിക ശേഷിയും താല്‍പര്യവും കുറയും.