Health

വൃത്തിഹീനമായ ടോയ്‌ലറ്റ്‌ സീറ്റുകളില്‍ നിന്നും ശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ ഇവ; എങ്ങനെ തടയാം

ഓഫീസിലെയും ഹോട്ടലുകളിലെയുമൊക്കെ ശുചിമുറികള്‍ പലരും മാറി മാറി ഉപയോഗിക്കുന്നതിനാല്‍ അവയുടെ ടോയ്‌ലറ്റ്‌ സീറ്റുകളില്‍ പല തരത്തിലുള്ള അണുക്കളുടെ വാസസ്ഥലമായിരിക്കും. ഇനി വീടുകളിലെ ശുചിമുറി വൃത്തിയായി വെച്ചില്ലെങ്കിലും ഇത് തന്നെ വരാം. വൃത്തിഹീനമായ ടോയ്‌ലറ്റ്‌ സീറ്റിലൂടെയൊക്കെ ഇത്തരത്തിലുള്ള അണുക്കള്‍ ശരീരത്തിനുള്ളിലെത്താമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഇകോളി

നമ്മുടെ മലത്തില്‍ കാണപ്പെടുന്ന ബാക്ടീരിയയാണിത്.ശരീരത്തിലെത്തിയാല്‍ വയറിനും കുടലിനും പല വിധത്തിലുള്ള പ്രശ്നം ഉണ്ടാകാം.

സാല്‍മണെല്ല

ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയാണിത്. ഇത് വൃത്തിഹീനമായ ശുചിമുറിയിലൂടെ ശരീരത്തിലെത്താം.

നോറോ വൈറസ്

പെട്ടെന്ന് പടരുകയും ഗ്യാസ്ട്രോഎന്‍ട്രിറ്റിസിന് കാരണമാകുകയും ചെയ്യുന്ന വൈറസാണിത്. ടോയ്‌ലറ്റ്‌ സീറ്റ് പോലുള്ള പ്രതലത്തില്‍ കുറെകാലം അതിജീവനം നടത്തുന്നു.

ഇന്‍ഫ്ളുവന്‍സ വൈറസ്

ശുചിമുറിയില്‍ പതിയിരിക്കുന്ന നമ്മുടെ കൈകളിലൂടെ ശരീരത്തിനുള്ളിലെത്തുന്ന ഇന്‍ഫ്ളുവന്‍സ് വൈറസും പല രോഗങ്ങള്‍ക്കും കാരണമാകുന്നു.

പുഴുക്കടി ഉണ്ടാക്കുന്ന ഫംഗസ്

ചര്‍മ്മരോഗമായ റിങ് വേം അല്ലെങ്കില്‍ പുഴുക്കടിയുണ്ടാക്കുന്ന ഫംഗസും ടോയ്‌ലറ്റ്‌ സീറ്റില്‍ നിന്നും പകരാം. ഇതും അപകടകാരികളാണ്.

പിന്‍വേം

കുഞ്ഞുള്‍ക്ക് രാത്രിയില്‍ മലദ്വാരത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന വിരയാണ് ഇത്. മലദ്വാരത്തിന് ചുറ്റും വന്ന് മുട്ടയിടുന്ന ഈ വിരയുടെ മുട്ടകളും ടോയ്‌ലറ്റ്‌ സീറ്റിലൂടെ പകരാം. ഇത് ശരീരത്തില്‍ കടന്നാല്‍ അണുബാധയിലക്ക് നയിക്കാം.

സ്റ്റാഫ് ബാക്ടീരിയ

ഈ ബാക്ടീരിയ മുറിവിലൂടെയോ മറ്റോ ശരീരത്തിലെത്തിയാല്‍ ചര്‍മ്മത്തില്‍ അണുബാധയുണ്ടാക്കാം. ഇതും വൃത്തിഹീനമായ ടോയ്‌ലറ്റ്‌ സീറ്റില്‍ നിന്നും പകരാം.

യാത്ര ചെയ്യുന്ന അവസരത്തില്‍ സാനിറ്റൈസര്‍ സ്പ്രേ കൊണ്ട് നടക്കുന്നത് പൊതു ശുചിമുറികളുടെ സീറ്റ് അണുവിമുക്തമാക്കുന്നതിന് സഹായിക്കും. ശുചിമുറി ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയാവുന്ന ഡിസ്പോസിബിള്‍ ടോയ്‌ലറ്റ്‌ സീറ്റ് കവറുകളും ഉപയോഗിക്കാം.എന്നാല്‍ ടോയ്‌ലറ്റ്‌ സീറ്റിന് പുറത്ത് ടിഷ്യൂ പേപ്പര്‍ വിരിക്കുന്നത് നല്ലതല്ല.