Oddly News

ഒന്നിനും നിയന്ത്രണമില്ല; 6വയസ്സുമുതല്‍ പീഡിപ്പിക്കപ്പെട്ടു; ഓഷോയുടെ ആശ്രമത്തില്‍ വളര്‍ന്ന 54 കാരി

ലോകത്തുടനീളം ഏറെ ആരാധകരുള്ള ആള്‍ദൈവം രജനീഷിന്റെ ആശ്രമത്തില്‍ ആറു വയസ്സുമുതല്‍ ലൈംഗിക പീഡനത്തിന് ഇരയാകേണ്ടി വന്നെന്ന വെളിപ്പെടുത്തലുമായി 54 കാരി. രജനീഷിന്റെ കുപ്രസിദ്ധമായ ലൈംഗികാരാധനയില്‍ വളര്‍ന്നതിന്റെ വേദനാജനകമായ അനുഭവം പങ്കുവെച്ച പ്രേം സര്‍ഗം എന്ന സ്ത്രീ ദി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, ആറ് വയസ്സ് മുതല്‍ മൂന്ന് സന്ന്യാസി സമൂഹങ്ങളില്‍ നിന്ന് താന്‍ അനുഭവിച്ച അതിരൂക്ഷമായ ലൈംഗികാതിക്രമത്തെക്കുറിച്ച് വ്യക്തമാക്കുന്നു.

ആറു വയസ്സുള്ളപ്പോള്‍ പിതാവ് യുകെയിലെ വീട് ഉപേക്ഷിച്ച് പൂനെയിലെ ആശ്രമത്തില്‍ വന്നത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സര്‍ഗത്തെയും അമ്മയെയും ഉപേക്ഷിച്ച് ഒരു സന്ന്യാസിയായി ആത്മീയ പ്രബുദ്ധത തേടിയ അദ്ദേഹത്തിന് പിന്നാലെയാണ് സര്‍ഗവും ആരാധനയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. യഥാര്‍ത്ഥ പേര് മാറ്റുകയും ഓറഞ്ച് വസ്ത്രങ്ങള്‍ ധരിക്കാനും മാതാപിതാക്കളുടെ ലൈംഗിക സ്വാതന്ത്ര്യത്തിന് തടസ്സമായി കുട്ടികളെ കാണുന്ന ഒരു തത്വശാസ്ത്രം സ്വീകരിക്കാനും നിര്‍ബന്ധിതയായി. അതേസമയം ഈ തത്ത്വചിന്ത ബാലപീഡനത്തെ ഒരു സാധാരണ കാര്യമാക്കിയതായി ഇവര്‍ പറയുന്നു. ഏഴാം വയസ്സുമുതല്‍ ദുരുപയോഗത്തിന് ഇരയായി തുടങ്ങി. പന്ത്രണ്ടാം വയസ്സില്‍ ആദ്യമായി ബലാത്സംഗത്തിനും ഇരയായി. ഏഴുവയസ്സില്‍ ചുറ്റും നടക്കുന്ന വിചിത്രമായ കാര്യത്തെക്കുറിച്ച് എന്താണെന്ന് പോലും അറിയുമായിരുന്നില്ലെന്നും അവര്‍ പറയുന്നു. ഏഴിനും 11 നും ഇടയില്‍ പ്രായത്തില്‍ തന്നെ സര്‍ഗ്ഗവും അവളുടെ സുഹൃത്തുക്കളും ആശ്രമത്തിലെ താമസക്കാരായ മുതിര്‍ന്ന പുരുഷന്മാരുമായി ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിതമായി.

അടുത്ത പീഡനം സഫോക്കിലെ മദീന ആശ്രമത്തിലായിരുന്നു. ഒരു ‘ബോര്‍ഡിംഗ് സ്‌കൂള്‍’ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന്റെ മറവില്‍ 12 വയസ്സുള്ളപ്പോള്‍, സര്‍ഗം യുഎസിലേക്ക് സ്ഥലം മാറി, ഒറിഗോണിലെ ആശ്രമത്തില്‍ അമ്മയോടൊപ്പം ചേര്‍ന്നു. അവിടെ താന്‍ നേരിട്ട കാര്യങ്ങള്‍ 16 വയസ്സിന് ശേഷമാണ് മനസ്സിലായത് തന്നെ. കുട്ടികള്‍ ലൈംഗികതയ്ക്ക് വിധേയരാകണമെന്നും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായ പുരുഷന്‍മാരാല്‍ നയിക്കപ്പെടണമെന്നും രജനീഷിന്റെ പ്രസ്ഥാനം വിശ്വസിക്കുകയും കുട്ടികള്‍ ലൈംഗികതയ്ക്ക് ഇരയാകുന്നത് നല്ല കാര്യമായി കണക്കാക്കുകയും ചെയ്തിരുന്നതായും ഇവര്‍ അഭിമുഖത്തില്‍ പറയുന്നു.


1970കളില്‍ സ്ഥാപിതമായ രജനീഷ് കള്‍ട്ട്, ആത്മീയ പ്രബുദ്ധത തേടുന്ന അനേകം പാശ്ചാത്യ അനുയായികളെയാണ് ആകര്‍ഷിച്ചത്. ആശ്രമത്തിന്റെ മറവില്‍ കുട്ടികളെ ചൂഷണം ചെയ്യലും ദുരുപയോഗം ചെയ്യലും ഉണ്ടായിരുന്നെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഫിലോസഫി ലക്ചറും പിന്നീട് ആത്മീയ പ്രസ്ഥാനം സ്ഥാപിക്കുകയും ചെയ്ത ഓഷോ എന്നറിയപ്പെട്ട രജനീഷ് 14 വയസ്സ് മുതല്‍ പങ്കാളി-മാറ്റം ഉള്‍പ്പെടെയുള്ള അനിയന്ത്രിതമായ ലൈംഗിക സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *