Healthy Food

ദോശ മിച്ചം വന്നോ? വഴിയുണ്ട് ; നിമിഷങ്ങള്‍കൊണ്ട് ഒരു സ്നാക്ക് റെഡി

എല്ലാവീടുകളിലും ഉണ്ടാക്കുന്നതും എല്ലാവര്‍ക്കും പ്രിയപ്പെട്ടതുമായ പ്രാതലാണ് ദോശ. ചട്ണിയും സാമ്പാറുമായി നല്ല നെയ് ചേര്‍ത്ത മൊരിഞ്ഞ ദോശ കഴിച്ചാല്‍ പിന്നെ ആ ദിവസം അടിപൊളിയാണ്. ലോകത്തിലെ എല്ലാ ഭാഗത്തും ദോശയ്ക്ക് ആരാധകരുണ്ട്.

കൂടുതല്‍ രൂചി ദോശ ചൂടോടെ കഴിക്കാനാണ്. രാവിലെ ഉണ്ടാക്കിവെച്ച ദോശ ബാക്കിയായാല്‍ പിന്നെ എന്താ ചെയ്യാന്‍ സാധിക്കുക? ഇതിനെ നല്ല പലഹാരമാക്കി മാറ്റാനായി സാധിക്കും. അതിനൊരു അടിപൊളി ട്രിക്ക് ഉണ്ട്. നജീബ് ഇബ്രാഹിം എന്ന വ്ളോഗറാണ് ഈ അടിപൊളി വിദ്യ പരിചയപ്പെടുത്തിയത്.


ഇതിനായി ആദ്യം തന്നെ ഈ ദോശ ചെറിയ ചതുരക്കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഫ്രിജില്‍ വയ്ക്കുക. തണുത്ത ശേഷം എടുത്ത് നേരെ എണ്ണയില്‍ ഇട്ട് വറുത്തെടുക്കുക. നല്ല ക്രിസ്പി ദോശസ്നാക്ക് റെഡിയായി.

നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ നല്ലതും ചീത്തയുമായ കമന്റുകളുമായി പ്രത്യക്ഷപ്പെട്ടത്. ദോശയൊക്കെ ബാക്കി വരുമോ എന്ന് കുറേപ്പേര്‍ ചോദിക്കുന്നു. ഈ പലഹാരം ഉണ്ടാക്കാനായി ദോശ അധികമായി ഉണ്ടാക്കേണ്ടവരുമെന്ന് ആളുകള്‍ പറയുന്നു. ആരോഗ്യകരമായ ദോശയെ ഡീപ് ഫ്രൈചെയ്ത് അനാരോഗ്യകരമാക്കി എന്നും ഒട്ടേറെ ആളുകള്‍ പറയുന്നു.