കേരളത്തിലെ സസ്യങ്ങളെപ്പറ്റി 1678 ല്‍ പ്രസിദ്ധീകരിച്ചതും നഷ്ടപ്പെട്ടുപോയെന്നു കരുതിയതുമായ 12 ഓളം ഗ്രന്ഥങ്ങള്‍ Hortus Indicus Malabaricus ഇന്ന് ആര്‍ക്കും ലോകത്തെവിടെയിരുന്നും സൗജന്യമായി ഡിജിറ്റല്‍ രൂപത്തില്‍ വായിക്കാം.
(https://www.biodiversity library. org/item/14375). ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റം അതാണ്. അച്ചടി കണ്ടുപിടിക്കുന്നതിന് മുമ്പ് ഒരുപാട് കാലം കൊണ്ട് എഴുതി തീര്‍ത്ത പുസ്തകങ്ങള്‍ യൂറോപില്‍ ചങ്ങലയിട്ടാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഗൂഗിള്‍ പോലുള്ള സേര്‍ച്ച് എന്‍ജിനുകളിലൂടെയുള്ള വിവരാന്വേഷണമാണ് നമുക്ക് പരിചിതം. എന്നാല്‍ വളരെ ആധികാരികവും സമഗ്രവുമായ വിവരാന്വേഷണത്തിന് ഇന്റര്‍നെറ്റ് തുറന്നുതരുന്ന വഴിയാണ് ഡിജിറ്റല്‍ ലൈബ്രറികള്‍.
പുസ്തകങ്ങളെ ആശ്രയിക്കുന്നവര്‍ക്കായുള്ള ഒരു വെര്‍ച്വല്‍ ഇടം. ഡിജിറ്റല്‍ രൂപത്തിലല്ലാത്ത രേഖകള്‍വരെ ഈ കാലത്ത് ഡിജിറ്റൈസ് ചെയ്തു ലഭ്യമാകുന്നു. ലോകത്തെ ആദ്യത്തെ ഡിജിറ്റല്‍ ലൈബ്രറിയുടെ ആരംഭം തന്നെ 1971ല്‍ യുഎസില്‍ ആരംഭിച്ച പ്രോജക്ട് ഗുട്ടന്‍ബര്‍ഗാണ്.
24 മണിക്കൂറും ഇവയെ ആശ്രയിക്കാനായി സാധിക്കും. ഒരേ ഡോക്യൂമെന്റ് തന്നെ ഒട്ടേറെ പേര്‍ക്ക് ഒരേ സമയം ലഭ്യമാക്കാം. ആയിരക്കണക്കിന് വരുന്ന രേഖകളില്‍ നിന്ന് നമ്മുക്ക് ആവശ്യത്തിനുള്ള പുസ്തകം പെട്ടെന്ന് തന്നെ തിരഞ്ഞ് കണ്ടെത്താം. പ്രധാന ഡിജിറ്റല്‍ ലൈബ്രറികള്‍ ഏതൊക്കെയാണെന്ന് നോക്കിയാലോ ?
DSpace
സര്‍വകലാശാലകള്‍ കോളജുകള്‍ മുതലായ സ്ഥാപനങ്ങളില്‍ വളരെ അധികം ഉപയോഗിക്കുന്ന ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്ഫോം. സ്ഥാപനത്തിന്റെ ആവശ്യത്തിന് അനുസരിച്ച് കസ്റ്റമൈസും ചെയ്യാന്‍ സാധിക്കും.
Greenstone
പൂര്‍ണമായും കസ്റ്റമൈസ് ചെയ്യാനായി സാധിക്കുന്ന ഒരു ഓപ്പണ്‍ സോഴ്സ് പ്ലാറ്റഫോമാണിത്. പല തരത്തിലുള്ള ഫോര്‍മാറ്റിലുള്ള ശേഖരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മികവ് പുലര്‍ത്തുന്നു.
Koha
പരമ്പരാഗതവും ഡിജിറ്റലുമായ ലൈബ്രറി ശേഖരങ്ങളും സേവനങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാനായി വ്യാപകമായി ഉപയോഗിക്കുന്ന ഓപ്പണ്‍ സോഴ്സ് ഇന്റഗ്രേറ്റഡ് ലൈബ്രറി സിസ്റ്റമാണിത്. ഇതും കസ്റ്റമൈസ് ചെയ്യാനായി സാധിക്കും.
Eprints
അക്കാദമിക്ക് സ്ഥാപനങ്ങള്‍ യോജിക്കുന്ന ഓപ്പണ്‍ സോഴ്സ് ഡിജിറ്റല്‍ ലൈബ്രറി സിസ്റ്റമാണിത്. പൊതുലഭ്യതയ്ക്കായി ഗവേഷകര്‍ക്ക് സ്വന്തമായി രചനകള്‍ ആര്‍ക്കെവ് ചെയ്യാം.
CONTENTdm
സൗജന്യമല്ല. കസ്റ്റമൈസേഷന്‍ സൗകര്യം പരിമിതമാണ്.