Celebrity Oddly News

അന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ നായിക; ഇന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, പാഷനാണ് താരം

അഭിനയ ലോകത്ത് നിന്നും ചെറിയ ഇടവേളയെടുത്തെങ്കിലും സദയെന്ന നടിയെ തിരിച്ചറിയാന്‍ ‘ അന്ന്യന്‍’ എന്ന ഒറ്റ ചിത്രം തന്നെ ധാരാളമാണ്. ഇപ്പോളിതാ സമൂഹ മാധ്യമത്തലൂടെ ആരാധകര്‍ക്ക് മുന്നിലെത്തുന്നത് മറ്റൊരു റോളില്‍. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലാണ് ഇപ്പോല്‍ സദയുടെ ശ്രദ്ധ മുഴുവനും. ഈ മേഖലയില്‍ സദ ഒരു പ്രൊഫഷണനലായി മാറികഴിഞ്ഞുവെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളെല്ലാം താരം സന്ദര്‍ശിച്ചു കഴിഞ്ഞു.

വനത്തിലെത്തി പുള്ളിപുലി , കടുവ, മയില്‍ വ്യത്യസ്തയിനം പക്ഷികള്‍ തുടങ്ങിയവയുടെയെല്ലാം മനോഹരമായ ചിത്രങ്ങളാണ് താരം പകര്‍ത്തിയിരിക്കുന്നത്. വനമേഖലകളിലേക്കുള്ള യാത്രകളെല്ലാം വിവരിച്ചുകൊണ്ടാണ് പോസ്റ്റുകള്‍ സദ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

താന്‍ ഒരു മൃഗസ്നേഹിയാണെന്ന് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പ്രോഫൈലിലൂടെ വ്യക്തമാകുന്നു. ഒരോ ചിത്രവും പ്രകൃതിയോടുള്ള താരത്തിന്റെ ആത്മബന്ധത്തിനെ വ്യക്തമാക്കുന്നതാണ്. ഒരു സിനിമ പോലെ കണ്ട് ആസ്വദിക്കാന്‍ സാധിക്കുന്നതാണ് ചിത്രങ്ങളില്‍ അധികവും. ചിത്രത്തിനൊപ്പം അതിന്റെ പ്രത്യേകതകളും വ്യക്തമാക്കിയട്ടുണ്ട്. ഹൈദരാബാദില്‍ ഇക്കോ പാര്‍ക്ക് തുടങ്ങാനുള്ള തീരുമാനത്തിനെതിരെ യൂട്യൂബ് ചാനലിലൂടെ സദ നടത്തിയ ശക്തമായ പ്രതികരണമാണ് അക്കൂട്ടത്തില്‍ അധികവും.