Oddly News

വെറും മൂന്ന് സെക്കന്റ് പ്രമോഷന്‍ വീഡിയോ ; ഒരാഴ്ചയ്ക്കുള്ളില്‍ 155 കോടി നേടി യുവതി

വെറും മൂന്ന് സെക്കന്റ് പ്രമോഷന്‍ വില്‍പ്പനയിലൂടെ ഒരാഴ്ചയ്ക്കുള്ളില്‍ 155 കോടി നേടി ചൈനീസ് യുവതി. ഓണ്‍ലൈന്‍ പ്രമോഷന്‍ വീഡിയോയിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന പുതിയ രീതിയിലൂടെയാണ് യുവതി പണം നേടിയത്. സെംഗ് സിയാംഗ് സിയാംഗ് എന്ന യുവതിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ചൈനയിലെ ഡായിന്‍ (douyin) ലൈവ് സ്ട്രീമറാണ് ഇവര്‍. ഇത്തരത്തിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതില്‍ മികവ് പുലര്‍ത്തുന്ന വ്യക്തിയാണ് ഇവര്‍ എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു. 2017 മുതല്‍ ലൈവ് സ്ട്രീമിംഗ് ബിസിനസില്‍ സജീവമായി ഇവര്‍ പ്രവര്‍ത്തിച്ച് വരികയാണ്.

ഓരോ ഉത്പന്നവും വെറും മൂന്ന് സെക്കന്റ് മാത്രം വീഡിയോയില്‍ കാണിച്ചാണ് യുവതി ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നത്. മൂന്ന് സെക്കന്റ് വീഡിയോയില്‍ ഓരോ ബോക്സും തുറന്ന് വില്‍ക്കാനുദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇവര്‍ കാണിക്കുന്നുണ്ട്. അസാധാരണ വേഗതയിലാണ് ഇവര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. ഡ്രസ്സ്, ഹാംഗര്‍, സ്വെറ്റ് ഷര്‍ട്ട്, ഹെയര്‍ ഡ്രയര്‍, തുടങ്ങി നിരവധി പ്രോഡക്റ്റുകളാണ് മൂന്ന് സെക്കന്റ് വീഡിയോയില്‍ ഇവര്‍ കാണിക്കുന്നത്.

മൂന്ന് സെക്കന്റ് പ്രമോഷന്‍ സെയിലിലൂടെ 18.7 മില്യണ്‍ ഡോളര്‍ നേടി ചൈനീസ് ലൈവ് സ്ട്രീമര്‍ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏറ്റെടുത്ത് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുകയും ചെയ്തു. വീഡിയോയിലെ യുവതിയുടെ അസാധാരണ വേഗതയെ നിരവധി പേര്‍ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.