Good News

ഭര്‍തൃപീഡനം സഹിക്കാതെ ഒളിച്ചോടി ; ഇന്ന് ദശലക്ഷക്കണക്കിന് ആരാധകരുള്ള ‘റോഡ്-ട്രിപ്പിംഗ് അമ്മായി’

നിരന്തരം ഉപദ്രവിക്കുന്ന ഭര്‍ത്താവില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നു അപ്പോള്‍ ടിബറ്റുകാരി സു മിന്‍ ആഗ്രഹിച്ചത്. ഒരിക്കല്‍ ഒരു ദിവസം തന്റെ ഹാച്ച്ബക്ക് വെളുത്ത ഫോക്‌സ്‌വാഗണുമായി രക്ഷപ്പെടുമ്പോള്‍ അവര്‍ ഒരിക്കലും ഒരു ‘ഫെമിനിസ്റ്റ് ഐക്കണ്‍’ എന്ന പദവി നേടാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അടുത്ത നാലു വര്‍ഷം കൊണ്ട് അവര്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയ ‘റോഡ്-ട്രിപ്പിംഗ് അമ്മായി’ യാണ്. സെപ്തംബറില്‍ അവളുടെ കഥ ‘ലൈക്ക് എ റോളിംഗ് സ്റ്റോണ്‍’ എന്ന സിനിമയായി.

വെറും പെന്‍ഷനും തന്റെ വെളുത്ത ഫോക്‌സ്വാഗണ്‍ ഹാച്ച്ബാക്കില്‍ മേല്‍ക്കൂരയുള്ള ടെന്റുമായി 2020 ല്‍ തെരുവിലിറങ്ങിയ 60കാരി സു മിന്‍ തന്റെ കാറുമായി അടുത്ത നാല് വര്‍ഷം കൊണ്ട് 180,000 മൈലുകള്‍ താണ്ടി. ഇപ്പോള്‍ യാത്രയും തന്റെ സാഹസീക തയുടെ വീഡിയോ ഡയറികളും ജീവിതത്തില്‍ പതിറ്റാണ്ടുകള്‍ സഹിച്ച വേദനകളെ ക്കുറിച്ചുള്ള അവരുടെ വിശദീകരണങ്ങളും ജീവിതത്തില്‍ സമാനഗതിയില്‍ കുരുങ്ങിപ്പോയ അനേകം സ്ത്രീകളുടെ ‘ഹീറോയിനും’ പ്രചോദനവുമൊക്കെയായി മാറ്റിയിരി ക്കുകയാണ്.

ഓണ്‍ലൈനില്‍ ആരാധകരായ ദശലക്ഷക്കണക്കിന് പേര്‍ക്ക് അവരിപ്പോള്‍ ‘റോഡ്-ട്രിപ്പിംഗ് അമ്മായി’ യാണ്. തന്റെ പ്രവര്‍ത്തനത്തെ ‘സ്വാതന്ത്ര്യം’ എന്നാണ് അവര്‍ ഒറ്റവാക്കില്‍ പറയുന്നത്. ഭര്‍ത്താവില്‍നിന്നും പേടിച്ചോടി തുടങ്ങിയ യാത്ര അവര്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണെന്ന് പഠിപ്പിച്ചുകൊടുത്തു. ഒരു മകളുടെ അമ്മയായ അവര്‍ 2024-ല്‍, വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഭര്‍ത്താവ് ആദ്യ വിവാഹ മോചനത്തിന് സമ്മതിച്ചില്ലെങ്കിലും ഒടുവില്‍ 160,000 യുവാന്‍ (21,900 ഡോളര്‍) നല്‍കി സെറ്റില്‍ ചെയ്തു.

മിക്കവാറും വീഡിയോകളില്‍ സുമിന്‍ ഒറ്റയ്ക്കാണ്. വാഹനമോടിക്കുമ്പോള്‍ താന്‍ എന്താണ് പാചകം ചെയ്തത്, കഴിഞ്ഞ ദിവസം എങ്ങനെ ചെലവഴിച്ചു, അടുത്തതായി എവിടേക്കാണ് പോകുന്നതെന്നത് എന്നിങ്ങനെ പലതരം വിവരണങ്ങള്‍ പങ്കുവെയ്ക്കും. പിന്നെ ജീവിതാനുഭവങ്ങളിലെ കഥകള്‍ പറയും. അതുകൊണ്ടു തന്റെ ആരാധകരു മായി നിരന്തരം ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. മഞ്ഞുമൂടിയ സിന്‍ജിയാങ്ങിലെ പര്‍വത ങ്ങള്‍, യുനാനിലെ പുരാതന നദീതട നഗരങ്ങള്‍, തിളങ്ങുന്ന നീല തടാകങ്ങള്‍, വിശാല മായ പുല്‍മേടുകള്‍, അനന്തമായ മരുഭൂമികള്‍ എന്നിങ്ങനെ താന്‍ പോകുന്നിടത്തെല്ലാം അവര്‍ പ്രേക്ഷകരെയും കൊണ്ടുപോകുന്നു.

1982 വരെ സു മിന്‍ ജനിച്ചു വളര്‍ന്നത് ടിബറ്റിലാണ്. ആലോചിച്ചുള്ള വിവാഹമായിരുന്നു സു മിന്നിന്റേത്. അവളുടെ ഭര്‍ത്താവ് ജലമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു. അവള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു വളം ഫാക്ടറിയില്‍ ജോലി കണ്ടെത്തി. അവിടെ 20 വയസ്സിന് താഴെയുള്ളവരുള്‍പ്പെടെ അവളുടെ മിക്ക സഹപ്രവ ര്‍ത്തകര്‍ക്കും ഭര്‍ത്താക്കന്മാരുണ്ടായിരുന്നു. അവള്‍ അവളുടെ ജീവിത ത്തിന്റെ ഭൂരിഭാഗവും അവളുടെ പിതാവിനും മൂന്ന് ഇളയ സഹോദരന്മാര്‍ക്കും വേണ്ടി പാചകം ചെയ്യാനും പരിപാലിക്കാനും ചെലവഴിച്ചു. ഓരോദിവസവും മര്‍ദ്ദനമേല്‍ക്കു മ്പോള്‍ തന്റെ ജീവിതം മാറ്റാന്‍ അവര്‍ ആഗ്രഹിച്ചു,’ അവള്‍ പറയുന്നു.

വര്‍ഷങ്ങളോളം സു മിന്‍ കടപ്പാടുള്ള മകളും ഭാര്യയും അമ്മയുമൊക്കെയായിരുന്നു. ഉത്തവാദിത്വത്തോടെ ഓരോ കാര്യം ചെയ്യൂമ്പോഴും അവര്‍ ആവര്‍ത്തിച്ച് മര്‍ദ്ദനത്തിന് ഇരയായി. അവളെ മര്‍ദിച്ചിരുന്നതായി ഭര്‍ത്താവ് ഡു ഷൗചെങ് സമ്മതിച്ചിട്ടുണ്ട്. അവളുടെ കുടുംബം മഞ്ഞ നദിക്കരയിലുള്ള താഴ്വരയിലെ തിരക്കേറിയ പ്രവിശ്യ യായ ഹെനാനിലേക്ക് മാറി. തന്റെ ഭാര്യയെ അവള്‍ ‘തിരിച്ചു സംസാരിച്ച’ തിനാലാണ് അടിച്ചതെന്നും അത് കുടുംബങ്ങളില്‍ ‘ഒരു സാധാരണ കാര്യം’ ആണെന്നും വീടുകളി ല്‍ അങ്ങിനെയുള്ള പൊട്ടിത്തെറികള്‍ ഉണ്ടാകാറുണ്ടെന്നുമാണ് അയാള്‍ പറഞ്ഞത്.

ഒരു മകളായിരുന്നു പീഡനം സഹിക്കാനുള്ള ഏക കാരണം. മകളുടെ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ ചിന്തിച്ചു, പക്ഷേ താമസിയാതെ മുത്തശ്ശിയായി. മകള്‍ക്ക് ഇരട്ടകള്‍ ഉണ്ടായി. തുടരേണ്ടി വന്നു. 2019ല്‍ സോഷ്യല്‍ മീഡിയയിലൂടെ മിന്നിമറയുന്നതിന് ഇടയിലാണ് രക്ഷപ്പെടലിനുള്ള പ്രചോദനത്തിന്റെ തീപ്പൊരി വന്നത്. യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വീഡിയോകള്‍ പുറത്തേക്കുള്ള വഴിയെക്കുറിച്ച് ചിന്ത നിറച്ചു. മഹാമാരി പോലും തടഞ്ഞില്ല. 2020 സെപ്റ്റംബറില്‍, വിവാഹ ഭവനത്തില്‍ നിന്ന് ഓടിപ്പോയി, 20 ചൈനീസ് പ്രവിശ്യകളിലൂടെയും 400 ലധികം നഗരങ്ങളിലൂ ടെയും കടന്നുപോയപ്പോള്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *