The Origin Story

ബൈബിളില്‍ പരാമര്‍ശിക്കുന്ന ചുവന്ന വസ്ത്രത്തിന്റെ അവശിഷ്ടം കണ്ടെത്തി, 3,800 വര്‍ഷം പഴക്കം

ബൈബിളിന്റെ പഴയനിയമത്തിലുടനീളം പരാമര്‍ശിക്കുന്ന ചുവന്ന വസ്ത്രത്തിന്റെ അവശിഷ്ടം ഇസ്രയേലിലെ ഒരു ഗുഹയില്‍നിന്നു കണ്ടെത്തി. 3,800 വര്‍ഷം പഴക്കമുള്ള വസ്ത്രഭാഗമാണു കണ്ടെത്തിയത്. അന്നത്തെക്കാലത്ത് ചുവപ്പുനിറത്തിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. അക്കാലത്ത് സ്‌കാര്‍ലറ്റ് വേമിയില്‍നിന്നാണു ചുവപ്പുനിറം വേര്‍തിരിച്ചിരുന്നത്.

ആ പ്രാണിയുടെ ശരീരങ്ങളില്‍നിന്നും മുട്ടകളില്‍നിന്നുമാണ് ചുവന്ന ചായം സൃഷക്കടിച്ചിരുന്നത്. പിന്നീട് വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കും. ചുവപ്പ് ചായം പൂശിയ കമ്പിളി നൂലുകളും ലിനന്‍ നൂലുകളും ചേര്‍ത്ത് പ്രത്യേക രീതിയിലായിരുന്നു അന്ന് തുണത്തരങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ഇസ്രയേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി (ഐ.എ.എ.)യാണു യഹൂദാ മരുഭൂമിയിലെ ഗുഹയില്‍നിന്നു തുണി കണ്ടെത്തിയത്.

ഓക്ക് മരത്തില്‍ ജീവിക്കുന്ന പ്രാണികളാണു ചുവപ്പുനിറം ഉണ്ടാക്കാന്‍ സഹായകമായത്. പെണ്‍പ്രാണികളും അവയുടെ മുട്ടകളും കാര്‍മിനിക് ആസിഡ് ഉത്പാദിപ്പിക്കുന്നു, ഇത് ചായത്തിന് ചുവപ്പ് നിറം നല്‍കുന്നു. ആളുകള്‍ പ്രാണികളെ ശേഖരിച്ച് വിനാഗിരി വിതറി ഉണക്കി സൂക്ഷിക്കും. ഇത് മറ്റു രീതിയില്‍ ഉണ്ടാക്കുന്ന നിറങ്ങളേക്കാള്‍ കൂടുതല്‍ക്കാലം നിലനില്‍ക്കും’- ഐ.എ.എ. അറിയിച്ചു. ചുവപ്പ് നിറത്തിലുള്ള ചായത്തിന് ഹീബ്രു ഭാഷയില്‍ ചുവന്ന പുഴു എന്നാണ് അര്‍ത്ഥം. പഴയ നിയമത്തിലുടനീളം ഇതു വിലയേറിയ ചായമായാണു വിലയിരുത്തപ്പെടുന്നത്.

സമുദ്ര ഒച്ചുകളില്‍നിന്നുള്ള നീല, പര്‍പ്പിള്‍ ചായങ്ങള്‍ ഉള്‍പ്പെടെയുള്ളവയെക്കുറിച്ചും ബൈബിളില്‍ പരാമര്‍ശമുണ്ട്. സക്കറ്റോക്കക്കഹോം പാപ്പിറസിലും ‘കെര്‍മെസ്’ ഉപയോഗം പരാമര്‍ശിച്ചിട്ടുണ്ട്. ബി.സി. 1425 മുതല്‍ മെസൊപ്പൊട്ടേമിയയില്‍നിന്നുള്ള പോലുള്ള പുരാതന വ്യാപാര രേഖകളിലും കെര്‍മെസില്‍നിന്നുള്ള ചുവന്ന ചായം പരാമര്‍ശിച്ചിട്ടുണ്ട്.

ഇസ്രായേലിലെ പുരാതന തുണിത്തരങ്ങളും സംഘം കണ്ടെത്തി, തെക്കൻ ലെവന്റിൽ നിന്ന് നാരുകൾ നിർമ്മിക്കാനും നെയ്ത്ത് നൂലുകൾ കമ്പിളിയിൽ നിന്ന് രൂപപ്പെടുത്താനും ഉപയോഗിച്ച സസ്യാധിഷ്ഠിത സംവിധാനവും കണ്ടെത്തി.