Movie News

വിജയ് ആയാലും ഷാരൂഖ് ആയാലും പ്രശ്‌നമല്ല; നയന്‍താര പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്തതിന് കാരണം

തമിഴ്‌സിനിമാ ആരാധകര്‍ക്കിടയില്‍ നയന്‍താര വീട്ടിലെ തന്നെ ആളാണ്. സൗന്ദര്യവും സ്‌റ്റെലും അഭിനയമികവുമെല്ലാം കൊണ്ട് നയന്‍സ് ദക്ഷിണേന്ത്യന്‍ സിനിമാ വേദിയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ്. 78 സിനിമകളിലൂടെ സ്വയം തീരുമാനം എടുക്കാന്‍ കഴിയുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ് നയന്‍സ്.

സ്വന്തം സിനിമയുടെ ഓഡിയോ ലോഞ്ചിനും പ്രമോഷണല്‍ പരിപാടിയ്ക്കും എത്തണോ വേണ്ടയോ എന്നതടക്കം താരം തന്നെ തീരുമാനം എടുക്കും. വിജയ് യ്‌ക്കൊപ്പം അഭിനയിച്ച ബിഗില്‍, ഷാരൂഖിന്റെ നായികയായ ജവാന്‍ തുടങ്ങിയ ഒരുസിനിമയുടെ പ്രമോഷണല്‍ പരിപാടിക്കും താരം പങ്കെടുത്തിട്ടില്ല. താന്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാത്തതിന് കാരണം താരം തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പ്രമോഷണല്‍, ഓഡിയോ ലോഞ്ച് പരിപാടികളില്‍ സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്ന ഒരു രീതിയാണ് താന്‍ അത്തരം പരിപാടികള്‍ ഒഴിവാക്കുന്നതിന് കാരണമായി താരം പറഞ്ഞത്. ” ഓഡിയോ ലോഞ്ച് പരിപാടിയില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ അതില്‍ നടക്കാറുണ്ട് എന്നതാണ്. സ്ത്രീകള്‍ക്ക് ഒന്നും ചെയ്യാനുണ്ടാകില്ല. അവരെ വെറുതേ പരിപാടിയില്‍ ഇരുത്തുകയോ നിര്‍ത്തുകയോ ചെയ്യും. അത് എനിക്ക് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ഞാന്‍ കുറച്ച് പരിപാടികളില്‍ മാത്രം പങ്കെടുക്കുന്നത്. ചില പരിപാടികളില്‍ പങ്കെടുക്കാതിരിക്കുന്നതും.” വീഡിയോ ജോക്കി ദിവ്യദര്‍ശിനിയുമായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.