Lifestyle

വാടക നല്‍കിയിട്ടും ഉടമ വീട് ഒഴിപ്പിച്ചു; വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരം ലഭിച്ചത് 5.8 കോടി രൂപ!

കൃത്യമായ നിബന്ധനകളിലായിരിക്കും പലവരും വാടകയ്ക്ക് വീട് നല്‍കുക. അത് വിദ്യാര്‍ഥികള്‍ക്കായാലും ഉദ്യോഗസ്ഥര്‍ക്കായാലും അങ്ങനെതന്നെയാണ് . എന്നാല്‍ ഈ നിബന്ധനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പ്രത്യാഘാതം നേരിടേണ്ടതായി വരും. ഇവിടെ ഉടമ വ്യവസ്ഥിതികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 5 കോടി രൂപ നഷ്ടപരിഹാരമായി നേടിയെടുത്തിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥി. കേസിനാധാരമായത് കൃത്യമായി അറിയിക്കാതെ ഉടമ വീട് ഒഴിപ്പിച്ചതാണ്.

കൊളംബിയ ബെനഡിക്ട് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായ ആന്‍സല്‍ പോസ്റ്റല്‍ അതേ പ്രദേശത്തെ പ്രിമീയം ഹൗസിംഗ് കമ്മ്യൂണിറ്റിയായ ദ റോവനിലാണ് അപ്പാര്‍ട്മെന്റ് വാടകയ്ക്കായി എടുത്തിരിക്കുന്നത്. തുടര്‍ന്ന് റോവനില്‍ നിന്ന് ആന്‍സലിന് ഇ മെയില്‍ ലഭിച്ചു. ആന്‍സല്‍ ഈ സമയം കൊളംബിയയ്ക്ക് പുറത്തായിരുന്നു.തുടര്‍ന്ന് ഇമെയില്‍ അമ്മയ്ക്ക് അയച്ചുകൊടുക്കുകായായിരുന്നു. എഗ്രിമെന്റ് പുതുക്കുകയാണെന്ന് അറിയിച്ചുകൊണ്ട് പെട്ടെന്ന് ഇവര്‍ റോവന് മറുപടിയും നല്‍കി.

പിന്നീടുള്ള 6 മാസത്തേക്ക് വാടക തുകയായ 3,810 ഡോളര്‍ പതിനെട്ടാം തിയതി ഇവര്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഒരാഴ്ചകക്കം ഇവര്‍ നല്‍കിയ ചെക്ക് പാസായി. കൊളംബിയയയില്‍നിന്ന് തിരികെ യെത്തിയ ആന്‍സല്‍ അപ്പാര്‍ട്ട്മെന്‍രില്‍ നിന്നും തന്റെ സാധാനങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. പെട്ടെന്ന് റോവനിലെ അധികാരികളെ ബന്ധപ്പെട്ടു.

താമസക്കാരന്റെ അനുമതിയില്ലാതെ നീക്കം ചെയ്ത വസ്തുക്കല്‍ കൃത്യമായി ശേഖരിച്ചുവയ്ക്കാത്തത് മൂലം നഷ്ടപ്പെട്ട സാഹചര്യമാണ് ഉണ്ടായത്. എന്നാല്‍ ഇതിന്റെ നഷ്ടപരിഹാരം അന്‍സലിന് നല്‍കുമെന്നും ഉറപ്പ് നല്‍കി. പിന്നീട് സ്റ്റുഡന്റ് ഹൗസിങ് ഇന്‍വെസ്റ്റ്മെന്റിനും പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനിയായ ക്യാമ്പസ് അഡ്വാന്റെജിനുമെതിരെയാണ് ആന്‍സലും കുടുംബവും കേസ് കൊടുത്തത്. അധ്യായന വര്‍ഷം ആരംഭിച്ച സമയത്ത് അപ്രതീക്ഷിതമായി സാധനങ്ങള്‍ നഷ്ടപ്പെടുകയും പിന്നീട് വേറെ താമസസ്ഥാലം നോക്കേണ്ടതായി വരുകയും ചെയ്ത സാഹചര്യത്തില്‍ വലിയ രീതിയിലുള്ള മാനസിക വിഷമമാണ് ആന്‍സല്‍ നേരിട്ടതെന്ന് പരാതിയില്‍ വ്യക്തമാക്കിയട്ടുണ്ട്. കേസ് പരിഗണിച്ച കോടതി 692,000 ഡോളര്‍ ആന്‍സലിന് നഷ്ടപരിഹാരമായി വിധിച്ചു.