Featured Oddly News

പതിനായിരം മുതലക്കുഞ്ഞുങ്ങളുടെ പിതാവ്, ലോകത്തിലെ ഏറ്റവും പ്രായമുള്ള മുതല 125-ാം വയസ്സിലേക്ക്

125-ാം വയസ്സിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് ഹെന്റി മുതല. കഴിഞ്ഞ ഡിസംബര്‍ 16 ന് തന്റെ 124-ാം പിറന്നാള്‍ ഈ മുതല മുത്തശ്ശന്‍ ആഘോഷിച്ചു . ഈ മുതലയുടെ വാസം ദക്ഷിണാഫ്രിക്കയിലെ സംരക്ഷണകേന്ദ്രത്തിലാണ്. 1985 മുതല്‍ ഇവിടുത്തെ സ്‌കോട്ബര്‍ഗ് കണ്‍സര്‍വേഷന്‍ സെന്ററില്‍ വിഹരിക്കുകയാണ് ഹെന്റി. ബോട്സ്വാനയിലെ ഒകവാംഗോ ഡെല്‍റ്റയില്‍ നിന്നാണ് ആദ്യം ഈ മുതലയെ പിടികൂടുന്നത്.

ഈ കേന്ദ്രത്തില്‍ എത്തിയതിന് പിന്നാലെ പല മുതലപ്പങ്കാളികളിലായി പതിനായിരത്തിലധികം മുതലക്കുട്ടികള്‍ ഹെന്റിക്കുണ്ട്. മുതലകള്‍ ഉരഗവര്‍ഗത്തില്‍പെടുന്ന ജീവികളാണ് . സാധാരണ ജീവികളില്‍ നിന്നും വ്യത്യസ്തമായി കുറച്ച് ആയുര്‍ദൈര്‍ഘ്യം ഇതിന് അധികമാണ് . ശീതരക്തമുള്ള ജീവികളായതിനാല്‍ ഇതിന്റെ ഊര്‍ജ്ജം സംരക്ഷിക്കാനുള്ള ശേഷി കൂടുതലാണ്.

700 കിലോ ഗ്രാം ഭാരമുണ്ട് ഹെന്റിക്ക് . 5 മീറ്ററോളം നീളവും ഇവയ്ക്കുണ്ട്. വയസ്സാകുന്ന സമയത്ത് വേട്ടക്കരില്‍ നിന്നു രക്ഷപ്പെടാനായി വലിയ ശരീരങ്ങള്‍ ഇവയെ സഹായിക്കുന്നു.

ആഫ്രിക്കയിലെ 26 രാജ്യങ്ങളില്‍ കാണപ്പെടുന്ന നൈല്‍ ക്രോക്കഡൈല്‍ വിഭാഗത്തില്‍പ്പെടുന്ന മുതലായാണ് ഹെന്റി. ഇവ തടാകങ്ങളിലും നദികളിലും ചതുപ്പുകളിലുമൊക്കെ കാണപ്പെടുന്നു. സീബ്രകള്‍ മുള്ളന്‍പന്നികള്‍ തുടങ്ങിയവയെയും ഇത് വേട്ടയാടാറുണ്ട്.ലോകത്തിലെ ഏറ്റവും പ്രായമുള്ള മുതലയുടെ റെക്കോര്‍ഡ് ഹെന്റിക്കാണെങ്കിലും ഏറ്റവും വലിയ മുതലയ്ക്കുള്ള റെക്കോര്‍ഡ് മറ്റൊരു മുതലയ്ക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *