ഹോളിവുഡ്താരം ടോം ക്രൂയിസ് പോസിറ്റീവായ പ്രോത്സാഹജനകമായ പ്രചോദിപ്പിക്കുന്ന മനുഷ്യനാണെന്ന് സഹതാരം ഹന്ന വാഡിംഗ്ഹാം. അദ്ദേഹത്തിന് ലഭിക്കുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ വെറുക്കുന്നവര്‍ നടത്തുന്നതാണെന്നും പറഞ്ഞു. ഒരു അഭിമുഖത്തിലാണ് മിഷന് ഇംപോസിബിള്‍ 8 ലെ സഹതാരം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്നും പറഞ്ഞു.
അദ്ദേഹത്തോടൊപ്പം അഞ്ച് ദിവസമായി ഒരുമിച്ച് സെറ്റിലുള്ള 49 കാരി താരം താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ മനുഷ്യരില്‍ ഒരാളാണ് അദ്ദേഹമെന്ന് പറഞ്ഞു. എടിവിയുടെ ജെയിംസ് മാര്‍ട്ടിന്റെ സണ്‍ഡേ മോര്‍ണിംഗില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ നടി അയാള്‍ സുന്ദരനാണെന്നും അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയാന്‍ തനിക്ക് സമയമില്ലെന്നും പറഞ്ഞു.
ഹോളിവുഡിലെ മെഗാ സിനിമാ താരത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍, അവനുമായി വളരെ സൗഹൃദം ആണെന്നും സെറ്റിലെ എല്ലാവരേയും അദ്ദേഹം ഉള്‍ക്കൊള്ളുന്നു എന്നുമായിരുന്നു മറുപടി. താനും അദ്ദേഹവും 12 വയസ്സുള്ള രണ്ടു കുട്ടികളെപ്പോലെയായിരുന്നു എന്നും പറഞ്ഞു.
ഹിറ്റ് ആക്ഷന്‍ ഫ്രാഞ്ചൈസിയുടെ പേരിടാത്ത എട്ടാം ഭാഗം 2024 ജൂണില്‍ തിയറ്ററുകളില്‍ എത്തേണ്ടതാണ്. എന്നാല്‍ 2023 ലെ ഹോളിവുഡിലെ സമരത്തില്‍ നിര്‍മ്മാണ കാലതാമസം നേരിട്ടു. ഇതോടെ സിനിമയുടെ റിലീസ് തീയതി 2025 മെയ് മാസത്തിലേക്ക് മാറ്റി. കഴിഞ്ഞ വേനല്‍ക്കാലത്ത് പ്രീമിയര്‍ ചെയ്ത മിഷന് ഇംപോസിബിള്‍ – ഡെഡ് റെക്കണിംഗ് പാര്‍ട്ട് ഒന്നിന്റെ തുടര്‍ച്ചയായിരിക്കും ഈ സിനിമ.