Movie News

‘രാമലീല കാണരുതെന്നായിരുന്നു പ്രമുഖ ചാനല്‍ അവതാരകന്റെ ആഹ്വാനം’- അനുഭവം പങ്കിട്ട് അരുൺ ഗോപി

ദിലീപ്- അരുൺ ഗോപി കൂട്ടുകെട്ടിൽ പിറന്ന രാമലീല എന്ന സിനിമ രണ്ടു പേരുടെയും കരിയറിനെ ഉയർത്താൻ ഒരുപാട് സഹായകമായിട്ടുണ്ട്. രാമലീല ദിലീപിന് മാത്രമല്ല അരുണ്‍ ഗോപിയുടെ കരിയറിലും വലിയ മാറ്റം സൃഷ്ടിച്ചിരുന്നു. സ്വതന്ത്ര സംവിധായകനാകും മുമ്പ് ദിലീപിനൊപ്പം പ്രവര്‍ത്തിക്കാൻ അരുണ്‍ ഗോപിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഒരു കഥപോയി പറഞ്ഞ് ഡേറ്റ് ചോദിക്കാനുള്ള ‌ധൈര്യം അന്ന് അരുണ്‍ ഗോപിക്കുണ്ടായിരുന്നില്ല. സച്ചിയുടെ തിരക്കഥയില്‍ ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല റിലീസ് ചെയ്തിട്ട് ആറ് വര്‍ഷം പിന്നിടുന്നു. തീര്‍ത്താല്‍ തീരാത്ത പ്രതിസന്ധികളിലൂടെ കടന്ന് വന്ന് ആദ്യ സിനിമ വിജയമാക്കിയ സംവിധായകനാണ് അരുണ്‍ ഗോപി.

രാമലീലയുടെ റിലീസ് തീരുമാനിച്ചപ്പോള്‍ ഉണ്ടായ നിര്‍ണായകമായ ആ സാഹചര്യം ഇതിന് മുമ്പ് മലയാളത്തില്‍ മറ്റേതെങ്കിലും സംവിധായകൻ അനുഭവിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ദിലീപ് ചിത്രം രാമലീല അരുണ്‍ ഗോപിയുടെ അഞ്ച് വര്‍ഷം നീണ്ട സ്വപ്നം കൂടിയായിരുന്നു. ഓർത്തെടുക്കാൻ ഇഷ്ടപെടുന്നില്ലെങ്കിലും രാമലീലയുടെ റിലീസിംഗ് സമയം എങ്ങനെയായിരുന്നുവെന്നു പങ്കു വയ്ക്കുകയാണ് അരുൺഗോപി. “ജീവിതത്തില്‍ ഏറ്റവും അനിവാര്യമായ ഘട്ടങ്ങളില്‍ അതിന് അഭിമുഖീകരിക്കാൻ നമ്മള്‍ സ്വയം നമ്മളെ സജ്ജമാക്കും. അത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും എന്റെ പ്രൊജക്ടില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തശേഷമാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടായിരുന്നതെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നത് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്. അങ്ങനെ സംഭവിച്ചില്ലല്ലോ. ഏറ്റവും മനോഹരമായ ഒരു ദിവസം അതിന്റെ റിലീസ് നടക്കാൻ സാഹചര്യവും പ്രകൃതിയും എല്ലാം വഴിയൊരുക്കുകയായിരുന്നു. ടോമിച്ചേട്ടൻ എന്നെ വിളിച്ച്‌ റിലീസിന്റെ ആദ്യ ദിവസം പത്രത്തില്‍ കൊടുക്കാൻ ഒരു തലക്കെട്ട് ചോദിച്ചു. വളരെ ക്രൂഷലായിട്ടുള്ള ഒരു ചോദ്യമായിരുന്നു. കാരണം എല്ലാ ചാനലുകളും കീറിമുറിച്ചുകൊണ്ടിരിക്കുന്ന സമയമാണ്.

ചാനലുകളുടെ അന്തിചര്‍ച്ചകളില്‍ പോലും വിഷയം രാമലീല കാണുമോ എന്നതായിരുന്നു. രാമലീല കാണരുതെന്ന് ഒരു പ്രമുഖ ചാനല്‍ അവതാരകന്‍ ആഹ്വാനം ചെയ്തു. അങ്ങനെ ഒരു ഘട്ടത്തിലാണ് സിനിമയെ കുറിച്ച്‌ പത്രത്തില്‍ കൊടുക്കാൻ ഒരു തലക്കെട്ട് ടോമിച്ചേട്ടൻ ചോദിച്ചത്. സിനിമയെ സ്നേഹിക്കുന്ന നാട്ടില്‍ നാളെ മുതല്‍ രാമലീല എന്ന് കൊടുക്കാനാണ് ഞാൻ പറഞ്ഞത്. ആ വിശ്വാസമാണ് രാമലീല സിനിമയെ സംരക്ഷിച്ചത്. സിനിമയുടെ റിലീസിന് തലേദിവസം ദിലീപേട്ടനെ കാണാൻ ജയിലില്‍ പോയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ഒറ്റ കാര്യമെയുള്ളു. എടാ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല… അതുകൊണ്ട് നമ്മുടെ സിനിമ സക്സസായിരിക്കും. നീ ധൈര്യമായി ഇറക്കാൻ പറഞ്ഞു. അത് അദ്ദേഹം പറയണമെങ്കില്‍ അദ്ദേഹത്തിന് ഒരു നേരുണ്ടാകണം. ആ നേരായിരിക്കണം അദ്ദേഹത്തെ കൊണ്ട് അത് പറയിപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. ആ നേരിന്റെ പക്ഷത്താണ് ഞാനും. എന്റെ നിലപാടില്‍ മാറ്റമില്ല… ” അരുണ്‍ ഗോപി രാമലീല റിലീസ് അനുഭവങ്ങള്‍ പങ്കിട്ട് പറഞ്ഞു.

രാമലീലയുടെ വിജയത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒരുമിക്കുന്ന ബാന്ദ്ര റിലീസിന് തയ്യാറെടുക്കുകയാണ്. ഇതുവരെ ദിലീപ് ചെയ്തിട്ടുള്ള സിനിമകളിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയാണ് ബാന്ദ്ര. തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ബാന്ദ്ര. തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ബാന്ദ്ര. തമന്ന തയ്യാറായിരുന്നില്ലെങ്കില്‍ ബാന്ദ്ര സംഭവിക്കില്ലായിരുന്നുവെന്നാണ് ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ ദിലീപും അരുണ്‍ ഗോപിയും പറഞ്ഞത്.