Oddly News

26ലക്ഷം സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണക്കട്ടികള്‍, വജ്രങ്ങള്‍; കടലില്‍ മുങ്ങിയ ഇന്ത്യയുടെ മഹാനിധി!

1782 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയിലെ പോണ്ടോലാന്‍ഡ് തീരത്തിന് സമീപത്തായി ഒരു കപ്പല്‍ തകര്‍ന്നു. ആ കപ്പല്‍ തകര്‍ന്നതാവട്ടെ പവിഴപ്പുറ്റിലിടിച്ചും. കപ്പിലാവട്ടെ 729 ടണ്‍ ഭാരം വഹിച്ചിരുന്നു. ഇംഗ്ലണ്ടിലേക്ക് തിരികെ പോവുകയായിരുന്ന കപ്പലിനെ പറ്റി പ്രചരിച്ചത് ഇതില്‍ 26 ലക്ഷം സ്വര്‍ണനാണയങ്ങളും 1400 സ്വര്‍ണക്കട്ടികളും വജ്രങ്ങളും മറ്റ് രത്‌നങ്ങളുമടങ്ങിയ 19 പെട്ടികള്‍ ഉണ്ടായിരുന്നതായാണ്. മയൂരസിംഹാസനവും ഇതിലുണ്ടായിരുന്നതായി ചിലര്‍ വാദമുയര്‍ത്തിയിരുന്നു.

ഈ കപ്പല്‍ പുറപ്പെട്ടതാവട്ടെ അന്നത്തെ മദ്രാസ് തുറമുഖത്ത് നിന്നാണ്. ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ എത്തിയശേഷം ദക്ഷിണാഫ്രിക്ക ചുറ്റി ഇംഗ്ലണ്ടിലേക്കു പോകുകയായിരുന്നു കപ്പൽ. അപകടത്തില്‍നിന്ന 123 പേരാണ് രക്ഷപ്പെട്ടത്. ഇതിൽ 18 പേരെ കേപ്ടൗണിലെത്തിച്ചു. കുറച്ച് പേര്‍ പിന്നീട് മരിച്ചു. കപ്പൽ തകർന്നവീണ സ്ഥലത്തിനടുത്തുണ്ടായിരുന്ന ബാൻടു എന്ന ഗോത്രവർഗക്കാരുടെ ആക്രമണത്തിലാണ് പലരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിലുണ്ടെന്ന് പറയപ്പെടുന്ന നിധി കണ്ടെത്തുന്നതിനായി പല ശ്രമങ്ങളുംനടത്തിയെങ്കിലും വിജയം കണ്ടില്ല. കപ്പലിന്റെ കപ്പിത്താനായിരുന്നത് ക്യാപ്റ്റന്‍ കോക്‌സോനായിരുന്നു.1880 മുതലാണ് ഇതിലെ നിധിയെ സംബന്ധിക്കുന്ന കഥകള്‍ പരക്കാനായി തുടങ്ങിയത്. കപ്പൽച്ചേതമുണ്ടായ മേഖലയിൽ കുറച്ച് സ്വർണ, വെള്ളി നാണയങ്ങൾ കരയ്ക്കടിഞ്ഞതാണ് ഈ സംശയത്തിന് കാരണമായത്. പക്ഷേ ചരിത്രകാരന്മാര്‍ പറയുന്നത് കപ്പിലില്‍ നിധിശേഖരമൊന്നും ഇല്ലായിരുന്നുവെന്നാണ്.