Oddly News

ഗായകനെ കെട്ടിപിടിച്ച് ദീര്‍ഘചുംബനം നല്‍കി ആരാധിക, വീഡിയോ വൈറല്‍; വിവാഹമോചനം തേടി ഭര്‍ത്താവ്

ന്യൂയോര്‍ക്ക്; അമേരിക്കയിലെ പ്രശസ്ത ഗായകനായ റോമിയോ സാന്റോസിന്റെ പരിപാടിക്കെത്തിയ അദ്ദേഹത്തിന്റെ ആരാധിക മിറിയം ക്രൂസിന് തന്റെ ഇഷ്ടതാരത്തെ കണ്ടപ്പോള്‍ ആവേശം അടക്കാനായില്ല. സംഗീതപരിപാടിയും ആവേശം കൂടിയതിന് പിന്നാലെ മിറിയം സ്റ്റേജിലേക്ക് ഓടിയെത്തി റോമിയോയെയും കെട്ടിപ്പിടിച്ച് ചുണ്ടില്‍ ദീര്‍ഘചുംബനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. തന്റെ ദാമ്പത്യജീവിതത്തില്‍ ഇതൊരു പ്രശ്‌നം സൃഷ്ടിക്കാനായി പോകുകയാണെന്ന് മിറിയം അറിയാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.

മിറിയം ആരാധകരുള്ള ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറാണ്. ഡെയ്ഷ ഒഫീഷ്യല്‍ എന്ന സ്‌ക്രീന്‍ നാമത്തിലാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമിലുള്ളത് ഇവര്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമുണ്ട്.വീഡിയോ ഒടുവില്‍ മിറിയത്തിന്റെ ഭര്‍ത്താവിന്റെ പക്കലുമെത്തി.

വീഡിയോ കണ്ട് ക്ഷുഭിതനായ ഭര്‍ത്താവ് മിറിയത്തിനെതിരെ വിവാഹ മോചന ഹര്‍ജി നല്‍കിയതായിയാണ് പ്രചരിക്കുന്നത്. 10 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യജീവിതത്തില്‍ ഇരുവര്‍ക്കും കുട്ടികളുമുണ്ട്. പീന്നീട് ഭര്‍ത്താവിനോട് ക്ഷമ ചോദിച്ച് ഒരു വീഡിയോ പുറത്തുവന്നിരുന്നു.

https://twitter.com/KleiverArcaya/status/1873723812044304564

എന്നാല്‍ ചുംബിച്ചതില്‍ തനിക്ക് പശ്ചാത്താപമോ വിഷമമോയില്ലെന്നും റോമിയോ താന്‍ അത്രയ്ക്ക് ആരാധിക്കുന്ന വ്യക്തിയാണന്നും വിവാഹ മോചന തീരുമാനത്തില്‍ നിന്നും ഭര്‍ത്താവ് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വീഡിയോയില്‍ പറയുന്നു.

മിറിയം ചെയ്തത് വിവാഹബന്ധത്തിന് എതിരായ കാര്യമാണെന്നായിരുന്നു പലവരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഭര്‍ത്താവിനും വിമര്‍ശനം വന്നു. ഭര്‍ത്താവിന്റെ അരക്ഷിതത്വ ബോധമാണ് ഈ നീക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു വിമര്‍ശനം. റോമിയോ ഡൊമിനിക്കന്‍ സംഗീത ബാന്‍ഡായ അവഞ്ചുറയിലെ അംഗമായിരുന്നു.