Hollywood

സിൽവെസ്റ്റർ സ്റ്റാലോണിന്റെ ‘എക്സ്പെൻഡബ്ൾസ് 4’ സെപ്റ്റംബർ 22നു റിലീസ്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രദർശനത്തിന്. ഹോളിവുഡ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ‘എക്‌സ് പെൻഡബ്ൾസ്’ സീരീസിലെ നാലാമത് ചിത്രം ‘എക്സ്പെൻഡബ്ൾസ് 4 ’ സെപ്റ്റംബർ 22 നു തീയേറ്ററുകളിലെത്തും . സീരിസിലെ നാലാമത് ചിത്രം ആയതു കൊണ്ടാകണം ടൈറ്റിൽ ‘EXPEND4BLES ’ എന്നാണ് .

മുൻനിര താരങ്ങളായ സിൽവെസ്റ്റർ സ്റ്റാലോൺ , ജേസൺ സ്റ്റാതം , ടോണി ജാ , ഇകോ ഉവൈസ്, ഡോൾഫ് ലുൻഗ്രെൻ ,നായികയായി മേഗൻ ഫോക്സ് ..തുടങ്ങിയവർ വേഷമിടുന്നു . ലോക ശക്തികളായ അമേരിക്കയും , റഷ്യയും തമ്മിൽ നടക്കാൻ സാധ്യതയുള്ള യുദ്ധം ഒഴിവാക്കുകയാണ് ധൈര്യശാലികളായ എക്‌സ് പെൻഡബ്ൾസ് ടീമിന്റെ ഇത്തവണത്തെ ദൗത്യം .

ഉവൈസ് നേതൃത്വം നൽകുന്ന തീവ്രവാദ സംഘടന, ലിബിയയിലെ രാസായുധ പ്ലാന്റിൽ നിന്ന് ന്യുക്ലിയർ മിസൈൽ ഡിറ്റനേറ്ററുകൾ മോഷ്ടിച്ച് ഒരു ധനികന് വിൽക്കാൻ തീരുമാനിക്കുന്നു. ലോക ശക്തികൾ തമ്മിൽ ഒരു യുദ്ധം ഉണ്ടാക്കുകയെന്ന ഹിഡൻ അജണ്ടയാണ് ഇതിനു പിന്നിൽ . ഈ നീക്കം തകർക്കാൻ എക്‌സ്പെൻഡബ്ൾസ് ടീം സാഹസത്തിനു തയ്യാറായി രംഗത്ത് ഇറങ്ങുന്നു.

ഡേവിഡ് കാലം ആണ് രചന , ഛായാഗ്രഹണം ടിം മൗറിസ് ജോൺസ്‌ , സംഗീതം ഗില്ലാമേ റസ്സൽ . ഇംഗ്ലീഷിന് പുറമെ ഹിന്ദി , തമിഴ് , തെലുഗ് ഭാഷകളിൽ മൊഴി മാറ്റം നടത്തിയിട്ടുണ്ട് . ആക്ഷൻ താരങ്ങളായ സിൽവെസ്റ്റർ സ്റ്റാലോൺ , ജേസൺ സ്റ്റാതം , ജെറ്റ് ലീ , ഡോൾഫ്
ലുൻഗ്രെൻ..തുടങ്ങിയവർ അഭിനയിച്ച ഈ സീരിസിലെ ആദ്യ ചിത്രം ദി എക്‌സ് പെൻഡബ്ൾസ് 2010 ലാണ് റിലീസ് ചെയ്തത് . സ്റ്റാലോൺ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്തതും .;ദി എക്‌സ് പെൻഡബ്ൾസ്2 2012 ലും, ‘ദി എക്‌സ് പെൻഡബ്ൾസ്3 2014 ലും റിലീസ് ചെയ്തു.