ദക്ഷിണ മുംബൈയിലെ ഏറ്റവും ആഡംബരവും ചെലവേറിയതുമായ പ്രദേശങ്ങളി ലൊന്നാണ് മലബാര്‍ ഹില്‍. ജിന്‍ഡാല്‍, റൂയ, ഗോദ്റെജ് തുടങ്ങി ഇന്ത്യയിലെ വമ്പന്‍ വ്യവസായികളുടെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. എന്നാല്‍ ഇവിടെ ഇന്ത്യാചരിത്രവുമായി ബന്ധപ്പെട്ട ഒരു കൂറ്റന്‍ വീടു കൂടിയുണ്ട്. ഇന്ത്യയും പാകിസ്താനു മായി രണ്ടു രാജ്യങ്ങള്‍ പിറവിയെടുക്കാന്‍ തന്നെ കാരണമായ ബംഗ്‌ളാവ്.
ഇന്ത്യയെ രണ്ടായി വിഭജിക്കാന്‍ 79 വര്‍ഷം മുമ്പ് ഗൂഢാലോചന നടന്ന ഈ ബംഗ്ലാവ് പിന്നീട് ‘ജിന്നാഹൗസ്’ എന്ന പേരില്‍ പ്രശസ്തമായി. ഉടമ പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മ ദ് അലി ജിന്നയായിരുന്നു. ‘ജിന്നഹൗസ്’ എന്ന പേരിലാണ് അറിയപ്പെട്ടതെങ്കിലും അതി ന്റെ യഥാര്‍ത്ഥ പേര് സൗത്ത് കോര്‍ട്ട് എന്നായിരുന്നു. 1944 സെപ്തംബറില്‍ മഹാ ത്മാഗാ ന്ധിയും മുഹമ്മദലി ജിന്നയും ചര്‍ച്ച നടത്തിയത് ജിന്ന ഹൗസിലായിരുന്നു. അത്, പലപ്പോഴും ‘ഇന്ത്യയുടെ വിഭജനത്തെക്കുറിച്ചുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍’ എന്ന് വിളിക്കപ്പെടുന്നു.
1936ല്‍ ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ജിന്നഹൗസ് നിര്‍മ്മിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്സിന്റെ മുന്‍ മേധാവി ക്ലോഡ് ബാറ്റ്ലി രൂപകല്‍പ്പന ചെയ്ത യൂറോപ്യന്‍ ശൈലിയിലുള്ള വാസ്തുവിദ്യയാണ് ജിന്ന ഹൗസിനുള്ളത്. ഒരു ഡോള റിന് ഒരു രൂപ മുല്യം കിട്ടിയിരുന്ന കാലത്ത് രണ്ടുലക്ഷം രൂപ മുടക്കിയാണ് ബംഗ്ലാവ് നിര്‍മിച്ചത്. നിലവില്‍ ഈ തുകയുടെ മൂല്യം 2600 കോടി വരും. പണിയാന്‍ ഇറ്റലിയില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച മേസണ്‍മാരെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി.
രണ്ടര ഏക്കര്‍ സ്ഥലത്ത് കടലിന് അഭിമുഖമായാണ് ബംഗ്ലാവ്. ഏറ്റവും മികച്ച ഇറ്റാലിയന്‍ മാര്‍ബിളും വാല്‍നട്ട് മരവുമാണ് ജിന്ന ഹൗസിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചത്. എന്നാല്‍ നാല് പതിറ്റാണ്ടിലേറെയായി ഈ ബംഗ്ലാവില്‍ ആളില്ല. ഇന്ത്യാചരിത്രത്തില്‍ മുസ്ലീം ലീഗിന്റെ പാക്കിസ്ഥാനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു. കോണ്‍ഗ്രസിനെ എങ്ങനെ നേരിടണമെന്ന് അതിന്റെ നേതാക്കള്‍ ചര്‍ച്ച ചെയ്യുകയും മുസ്ലീങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന് ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ ഗൂഡാലോചന നടന്നു.
വിഭജനത്തിനും സ്വാതന്ത്ര്യത്തിനും കൃത്യം ഒരു വര്‍ഷം മുമ്പ്, 1946 ഓഗസ്റ്റ് 15 ന്, പാകിസ്ഥാന്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ജിന്ന കോണ്‍ഗ്രസ് നേതാവ് ജവഹര്‍ലാല്‍ നെഹ്റുവുമായി മറ്റൊരു ചര്‍ച്ച നടത്തി. വിഭജനത്തിന് ശേഷം ജിന്ന പാകിസ്ഥാനിലേക്ക് താമസം മാറി, എന്നാല്‍ മുംബൈയിലെ ജിന്നഹൗസില്‍ തന്റെ അവസാന നാളുകള്‍ ചെലവഴിക്കാന്‍ ജിന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു
സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ജിന്ന ഹൗസ് ശത്രു സ്വത്തായി പ്രഖ്യാപിക്കാന്‍ ആഗ്രഹിച്ചില്ല. ജിന്ന ഹൗസ് മുഹമ്മദലി ജിന്നയ്ക്ക് തിരികെ നല്‍കാനോ ജിന്നയുടെ സമ്മതത്തോടെ ഒരു യൂറോപ്യന് വാടക യ്ക്കെടുക്കാനോ നെഹ്റു ആഗ്രഹിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം 1948-ല്‍ ജിന്നയുടെ പെട്ടെന്നുള്ള മരണം കാരണം നെഹ്റുവിന് ജിന്ന ഹൗസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 1949-ല്‍ ജിന്ന ഹൗസ് ഒഴിപ്പിക്കല്‍ വസ്തുവായി പ്രഖ്യാപിക്കപ്പെടുകയും ഇന്ത്യാ ഗവണ്‍മെന്റ് അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
1981 വരെ ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് ഇവിടെ പ്രവര്‍ത്തിച്ചത്. അതിനുശേഷം അവര്‍ സ്ഥലം മാറി. ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പോയതിനുശേഷം, ജിന്ന ഹൗസ് കോണ്‍സു ലേറ്റായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് പാകിസ്ഥാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. എന്നിരുന്നാലും, ഇത് സാധ്യമായില്ല.
ജിന്ന ഹൗസ് നിര്‍മ്മിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം, മുഹമ്മദ് അലി ജിന്ന തന്റെ വില്‍പത്രം എഴുതി, അതില്‍ അവിവാഹിതയായ തന്റെ സഹോദരി ഫാത്തിമ ജിന്നയെ ഈ കൂറ്റന്‍ ബംഗ്ലാവ് ഉള്‍പ്പെടെയുള്ള തന്റെ സ്വത്തുക്കളുടെ ഏക അവകാശിയാക്കി. വിഭജന സമയത്ത് ഫാത്തിമ ജിന്ന പാകിസ്ഥാനിലേക്ക് മാറി. പിന്നീട് 1962-ല്‍, ബോംബെ ഹൈക്കോടതിയില്‍ നിന്ന് ഫാത്തിമ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു, എന്നാല്‍ ഇത് 1968-ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് നിയമമാകുന്നതിന് മുമ്പായിരുന്നു.
ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ജിന്നയുടെ ഏക മകള്‍ ദിന വാഡിയ ഇന്ത്യന്‍ സര്‍ക്കാരുമായി നിയമപോരാട്ടത്തില്‍ ഏര്‍പ്പെട്ടു. 2007ല്‍ ബോംബെ ഹൈക്കോടതിയില്‍ ദിനാ വാഡിയ അവകാശപ്പെട്ടത് ജിന്നയുടെ ഏക അവകാശി എന്ന നിലയില്‍ സ്വത്തിന്റെ അവകാശി താനാണെന്നാണ്. രണ്ട് തലമുറകള്‍ക്ക് മുമ്പ് ജിന്ന ഹിന്ദുവായതിനാല്‍ ഈ സ്വത്തിന്റെ കാര്യത്തില്‍ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാണെന്നും ദിന വാഡിയ വാദിച്ചു.
ജിന്നയുടെ അമ്മയുടെ പേര് മിഥുഭായി എന്നായിരുന്നു. ഭാര്യയുടെ പേര് രത്തന്‍ബായിയെന്നും. ഖോജ ഷിയ മുസ്ലീമായിരുന്നു ജിന്ന. ദിനയുടെ മരണശേഷം മകന്‍ നുസ്ലി വാഡിയ കേസ് വാദിച്ചു. എഫ്എംസിജി, ടെക്‌സ്‌റ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ് വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാഡിയ ഗ്രൂപ്പിന്റെ ചെയര്‍മാനും ശതകോടീശ്വരന്‍ വ്യവസായിയുമാണ് നുസ്ലി. ജിന്ന ഹൗസ് ഉള്‍പ്പെടെയുള്ള ജിന്നയുടെ സ്വത്തുക്കളുടെ നിയമപരമായ അവകാശിയെന്ന ദിന വാഡിയയുടെ അവകാശവാദം വിദേശകാര്യ മന്ത്രാലയം തള്ളി.
മുഹമ്മദലി ജിന്നയുടെ അനന്തരാവകാശ പ്രശ്‌നം പരിഹരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ജിന്ന ഹൗസ് ഫാത്തിമ ജിന്നയുടേതാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഫാത്തിമ ജിന്ന പാകിസ്ഥാനിലേക്ക് മാറിയപ്പോള്‍ ജിന്ന ഹൗസ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ശത്രു സ്വത്തിന്റെ കസ്റ്റോഡിയന്റെ നിയന്ത്രണത്തിലായി. 2005 വരെ ശത്രു സ്വത്തിന്റെ അവകാശത്തെക്കുറിച്ചുള്ള അവ്യക്തത തുടര്‍ന്നു, ശത്രു സ്വത്തിന്റെ ഉടമസ്ഥന്‍ ഒരു ട്രസ്റ്റി ആകുമെന്ന് സുപ്രീം കോടതി ഒടുവില്‍ വിധിച്ചു.
2016ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന അവസാന ഓര്‍ഡിനന്‍സിന് പകരം 1968 ലെ ശത്രു സ്വത്ത് (ഭേദഗതി) നിയമം പാര്‍ലമെന്റ് പാസാക്കി. ഭേദഗതി ചെയ്ത നിയമം കേന്ദ്രത്തെ ശത്രു സ്വത്തിന്റെ ഉടമയാക്കിയതോടെ ജിന്ന ഹൗസ് കേന്ദ്ര സര്‍ക്കാരിന്റെ വകയായി.