Health

ദയ്സുകെ ഹൂറിയെ അനുകരിച്ചാല്‍… അറിയാം, ഉറക്കം കുറഞ്ഞാല്‍ ‘പണി’ വരുന്ന വഴി

ആയുസ് കൂട്ടാനായി പല വഴികളും സ്വീകരിക്കുന്നവരെപ്പറ്റി റിപ്പോര്‍ട്ടുകള്‍ കാണാറുണ്ട്. ആയുസ് വര്‍ധിപ്പിക്കാനായി ഉറക്കത്തിനോട് ബൈ ബൈ പറഞ്ഞിരിക്കുകയാണ് ജാപ്പനീസ് വ്യവസായി ദയ്‌സുകെ ഹൂറി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ദിവസം വെറും 30 മിനിറ്റ് മാത്രമാണ് ഇയാള്‍ ഉറക്കങ്ങുന്നത്. തന്റെ ശരീരത്തിനെയും തലച്ചോറിനെയും പരിശീലിപ്പിച്ച് ഈ സമയക്രമവുമായി പാകപ്പെടുത്തി എന്നാണ് ദയ്‌സുകെ പറയുന്നത്.തന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി ഇത് സഹായിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

എന്നാല്‍ ഇത് അനുകരിക്കുകയാണെങ്കില്‍ ആയുസ് കുറയുകമാത്രമല്ല ജീവിതകാലം മുഴുവന്‍ ഒരു രോഗിയായി ജീവിച്ചു തീര്‍ക്കേണ്ടതായും വരും. സാധാരണയായി ഒരാള്‍ 6- 8 മണിക്കൂര്‍ വരെ ഉറങ്ങണം. ഉറക്കം കുറഞ്ഞാല്‍ പ്രമേഹം, കാന്‍സര്‍, ഹൃദ്രോഹ ഇവയ്ക്കെല്ലാം സാധ്യത വര്‍ധിക്കും. രാജ്യത്തെ 59 ശതമാനത്തിലധികം ആളുകള്‍ക്കും നന്നായി ഉറങ്ങാനായി സാധിക്കുന്നില്ലെന്ന് അറിയാ​മോ? ജോലിസമയങ്ങളില്‍ വരുന്ന മാറ്റവും മൊബൈല്‍ ഫോണുകളുമാണ് വില്ലന്‍. സ്‌ക്രീന്‍ ടൈം കൂടിയതോടെ പലരുടെയും ഉറക്കം കുറഞ്ഞു.

ആരോഗ്യുള്ള ശരീരവും മനസ്സും സ്വന്തമാക്കാനായി നന്നായി ഉറങ്ങേണ്ടത് അനിവാര്യമാണ്. ഉറങ്ങിയില്ലെങ്കില്‍ രോഗപ്രതിരോധ ശേഷി നഷ്ടപ്പെടും. ഉത്കണ്ഠ, ആത്മവിശ്വാസ കുറവ്, ജീവിതശൈലി രോഗങ്ങള്‍ എന്നിവ പിടിപ്പെടും. തലച്ചോറിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാലിന്യങ്ങള്‍ തള്ളുന്നതിനും ഉറക്കം വേണം.

ഇങ്ങനെയൊക്കെയാണെങ്കിലും അധികമായി ഉറങ്ങാനും പാടില്ല. ഉറങ്ങിയില്ലെങ്കില്‍ ഉണ്ടാകുന്ന പല രോഗങ്ങളും ഉറക്കം കൂടിയാലും ഉടലെടുക്കും. പ്രമേഹവും അമിതമായ വണ്ണവും ക്ഷീണവും എല്ലാം ഉണ്ടാകാം.

നന്നായി ഉറങ്ങാനായി ആദ്യം തന്നെ ഫോണ്‍ മാറ്റിവയ്ക്കുക. കിടക്കയ്ക്ക് പരിസരത്ത് അനാവശ്യ ചിന്തകള്‍ക്ക് നിരോധനാജ്ഞപ്രഖ്യാപിക്കുക. രാത്രിയില്‍ ഭക്ഷണം നേരത്തെ കഴിക്കുക. ബെഡ്‌റൂമും ബെഡും വൃത്തിയായി സൂക്ഷിക്കുക. കൃത്യ സമയത്ത് ഉറങ്ങി കൃത്യസമയത്ത് ഉണര്‍ന്ന് ആരോഗ്യം കാത്തുസൂക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *