ഹൊറര്‍ സിനിമയുടെ ആരാധകരുടെ പ്രിയപ്പെട്ട സിനിമയായ കോണ്‍ജുറിംഗിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഹൊറര്‍ ഫ്രാഞ്ചൈസിയായ ദി കണ്‍ജറിംഗിന്റെ അവസാന ഭാഗമായ ചിത്രം ‘ദി കണ്‍ജറിംഗ്: ലാസ്റ്റ് റൈറ്റ്സ്’ സെപ്റ്റംബര്‍ 5 ന് പ്രദര്‍ശനത്തിനെത്തും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഞെട്ടിക്കുന്ന ട്രെയിലറാണ് ഇത്തവണ പുറത്തുവിട്ടിട്ടുള്ളത്.
1970-കളിലും 1980-കളിലും പെന്‍സില്‍വാനിയയിലെ വെസ്റ്റ് പിറ്റ്സ്റ്റണിലുള്ള അവരുടെ വീട്ടില്‍ നടന്ന വാറന്‍സ് അവസാനമായി ജോലി ചെയ്ത ദ സ്മള്‍ ഫാമിലിയുടെ വേട്ടയാടല്‍ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ. വിചിത്രമായ ശബ്ദങ്ങള്‍, വസ്തുക്കള്‍ അപ്രത്യക്ഷമാകല്‍, ഒരു അദൃശ്യ ശക്തിയില്‍ നിന്നുള്ള അക്രമാസക്തമായ ആക്രമണ ങ്ങള്‍ എന്നിവ പോലുള്ള വിചിത്രമായ സംഭവങ്ങള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹായ ത്തിനായി നിരാശരായ അവര്‍, പ്രശസ്ത പാരാനോര്‍മല്‍ ഇന്‍വെസ്റ്റി ഗേറ്റര്‍മാരായ എഡ്, ലോറെയ്ന്‍ എന്നിവരിലേക്ക് തിരിയുന്നു, അവര്‍ ഭീകരതയ്ക്ക് പിന്നില്‍ ശക്തമായ പൈശാചിക സാന്നിധ്യമാണെന്ന് വിശ്വസിക്കുന്നു.
1986-ലെ ‘ദി ഹണ്ടഡ് : വണ്‍ ഫാമിലി നൈറ്റ്‌മെയര്‍’ എന്ന പുസ്തകത്തിനും 1991-ല്‍ ‘ദി ഹണ്ടഡ്’ എന്ന ടിവി സിനിമയ്ക്കും ഈ കഥ പ്രചോദനം നല്‍കിയത് ശ്രദ്ധേയമാണ്. ട്രെയ്‌ലര്‍ ഇന്റര്‍നെറ്റില്‍ വലിയ പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഫ്രാഞ്ചൈസി യുടെ അവസാന ചിത്രം എന്നത് ചിലരെ നിരാശപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ‘ഇത് ദി കണ്‍ജറിംഗ് ഫ്രാഞ്ചൈസിയുടെ അവസാന ചിത്രമായിരിക്കു മെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഭീതിയിലാഴ്ത്തിയ ഫ്രാഞ്ചൈസി. എനിക്ക് എന്റെ ലോറെയ്ന്‍ വാറനെ നഷ്ടമാകും.’ ഒരാള്‍ ഇട്ട കമന്റ് ഇങ്ങിനെയായിരുന്നു.