Crime

വാഹനാപകടം: വിവാഹദിനത്തിൽ വധൂവരന്മാർ മരിച്ചു, ഒപ്പം 5 പേരും

വിവാഹദിവസംതന്നെ വരനു വധുവും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഒപ്പം വരന്റെ അച്ഛനും അമ്മാവനും അമ്മായിയും സഹോദരനും ഓട്ടോ ഡ്രൈവറും ഉള്‍പ്പെടെ ഏഴുപേര്‍ മരണപ്പെട്ടു. ഹരിദ്വാർ കാശിപൂർ ദേശീയ പാതയിൽ വെള്ളിയാഴ്ച രാത്രി 2:00 മണിയോടെയാണ് അപകടം

അപകസ്ഥലത്ത് കനത്ത മൂടൽമഞ്ഞായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഒരു ക്രെറ്റ കാർ വധൂവരന്മാരും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിൽ 7 പേരുണ്ടായിരുന്നു, ആരും രക്ഷപ്പെട്ടില്ല. വിവാഹം കഴിഞ്ഞ് മകന്റെയും മരുമകളുടെയും ഒപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അച്ഛനും മറ്റുള്ളവരും.

വധടിബ്രി ഗ്രാമത്തിലെ താമസക്കാരനായ 65 കാരനായ ഖുർഷിദ് അൻസാരി, മകൻ വിശാൽ (25), വധു ജാർഖണ്ഡ് സ്വദേശി ഖുഷി (22) മുംതാസ്, ഭാര്യ റൂബി, മകൾ ബുഷ്റ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ 4 പുരുഷന്മാരും 2 സ്ത്രീകളും 1 പെൺകുട്ടിയും ഉൾപ്പെടുന്നു.