Oddly News

പുരുഷന്മാരെ കൊല്ലാന്‍ വിഷം നൽകുന്ന യുവതികൾ, വൈറലായി ഫാന്റസി വിഡിയോകൾ

വിചിത്രമായ പുഞ്ചിരിയോടെ ഭക്ഷണ പാനീയങ്ങളില്‍ നിഗൂഢ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്ന സ്ത്രീകള്‍. അമേരിക്കയിലെ ടിക് ടോക്. എക്സ് , യൂട്യൂബ് തുടങ്ങിയവയിലാണ് ഇത് വൈറലാവുന്നത്. ഈ വീഡിയോയിലൂടെ പ്രചരിക്കുന്ന ആശയം തീര്‍ത്തും ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും അപകടകരമായും ട്രെന്‍ഡാണെന്നും അധികാരികള്‍ പറയുന്നു. ട്രംപിന്റെ പ്രചരണ മുദ്രാവാക്യമായ ” മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍” പാരഡിയാണ് matga പ്രസ്ഥാനം. മേക്ക് അക്വാ ടോഫാന ഗ്രേറ്റ് എഗെയ്ന്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ഇത്.

ഈ ട്രെന്‍ഡ് ഗര്‍ഭച്ഛിദ്ര അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകളോടുള്ള പ്രതികരണമായും മാറുന്നു.


ടോഫിന്‍ പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു സീരിയല്‍ കില്ലറാണ്. ഗാര്‍ഹിക പുരുഷ സ്വേച്ഛാധിപത്യത്തിനെതിരായ നിശ്ശബ്ദ പോരാളിയായി ഒരു കൂട്ടര്‍ ടോഫാനയെ കരുതുന്നു. തങ്ങളെ പീഡിപ്പിക്കുന്ന ഭര്‍ത്താക്കന്മാരെ കൊല്ലാനായി ആഗ്രഹിക്കുന്നവര്‍ക്ക് ടോഫാന തന്റെ അക്വാ ടോഫാന എന്ന വിഷം വില്‍ക്കുന്നു. 600 ലധികം പുരുഷന്മാരുടെ മരണത്തിന് അത് കാരണമാവുകയും ചെയ്തു.

രഹസ്യ ചേരുവകളടങ്ങിയതായിരുന്നു ഈ വിഷം. ഫലങ്ങള്‍ മന്ദഗതിയിലായിരുന്നു. മാത്രമല്ല പലപ്പോഴും സ്വാഭാവിക രോഗാവസ്ഥാ ലക്ഷണങ്ങളായിരുന്നത്രേ ഇരകളില്‍ കണ്ടിരുന്നത്. മരണശേഷം കണ്ടെത്താനാവാത്തതുമാണ് ഈ വിഷം. ഇത് സൗന്ദര്യ വര്‍ദ്ധക ലേപനങ്ങളുടെ കുപ്പികളിലാണ് സൂക്ഷിച്ചിരുന്നത്. ബദല്‍ മാര്‍ഗങ്ങളുടെ അഭാവം കാരണം മോശം വിവാഹങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി പല സ്ത്രീകളും ഈ രീതി തിരഞ്ഞെടുത്തതായി കരുതപ്പെടുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതിനുമുള്ള ഒരു മാര്‍ഗമായി MATGA പ്രസ്ഥാനം ടോഫാനയുടെ പാരമ്പര്യത്തിനെ കരുതുന്നു..

അക്വാ ടോഫാനയുണ്ടാക്കല്‍ എളുപ്പമാണെന്ന് പറയുന്നതും, ഭക്ഷണ പാനീയങ്ങളില്‍ ചേര്‍ക്കുന്നതും ഒപ്പം ശിരച്ഛേദ ആഗ്യം കാണിക്കുന്നതുമാണ് വീഡിയോയില്‍ ദൃശ്യവത്കരിക്കുന്നത്. ഈ വീഡിയോയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ആശങ്ക വര്‍ധിക്കുന്നുണ്ട്.

ഭൂതകാലത്തിലെ ദോഷകരമായ പ്രവര്‍ത്തനങ്ങളെ മഹത്വവത്കരിക്കുന്നതിനുപകരം ആരോഗ്യകരമായ ബന്ധങ്ങള്‍,ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നു. എഫ്ബി ഐ അന്വേഷണവും ഇക്കാര്യത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.