സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി പല സര്‍ജറികളും സിനിമാ താരങ്ങളും ഗായകരുമൊക്കെ നടത്താറുണ്ട്. ഇത്തരത്തില്‍ സൗന്ദര്യ ചികിത്സ നടത്തുന്നതിനായി വന്‍തുക തന്നെ ചിലവാകാറുണ്ട്. 41 വയസ്സുകാരിയായ ജസീക്ക ആല്‍വ്സ് എന്ന ബ്രസീലിയന്‍ സുന്ദരി ഇതിനോടകം തന്നെ നൂറിലധികം പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയയായി. തന്റെ സ്വാഭാവികമായ രൂപം മാറ്റിയെടുക്കാനായി എത്ര കാശ് ചെലവായാലും ജസീക്കയ്ക്ക് മടിയില്ല. 10 കോടി രൂപയാണ് ഇതിനോടകം തന്നെ ചെലവാക്കിയത്.
സൗന്ദര്യസംരക്ഷണത്തിനോടുള്ള ഭ്രമം കാരണം ഇവര്‍ ലോകപ്രശസ്തിയും നേടി. ജസീക്ക ബ്രസ്റ്റ് ഇംപ്ലാന്റേഷനും ഹിപ്പ് ഇംപ്ലാന്റേഷനും വേണ്ടിയാണ് ചികിത്സ നടത്തിയത്. മൂക്ക് ഇഷ്ടപ്പെട്ട ആകൃതിയിലെത്തിക്കുന്നതിനായി 12 ശസ്ത്രക്രിയകള്‍ നടത്തി. ഫെയ്സ് ലിഫ്റ്റുകള്‍ വേറെ. മെലിഞ്ഞ അരക്കെട്ടിനായി നാല് വാരിയെല്ലുകള്‍ വരെ ജസീക്ക മാറ്റിവെച്ചു. 5 വര്‍ഷങ്ങള്‍ക്ക് മൂക്കിനായി നടത്തിയ ശസ്ത്രക്രിയ ചിലറ ബുദ്ധിമുട്ടല്ല ഇവര്‍ക്കുണ്ടാക്കിയത്.
തുടക്കത്തില്‍ ആ ശസ്ത്രക്രിയ വിജയകരമെന്ന് തോന്നിയാലും പിന്നീട് മൂക്കിന് കഠിന വേദനയും അണുബാധയും ഏല്‍ക്കുകയായിരുന്നു. മൂക്ക് അപ്പാടെ നീക്കം ചെയ്യേണ്ടവരുമോയെന്ന് പോലും ആശങ്കപ്പെട്ട സാഹചര്യം. പിന്നീട് ഒരുപാട് ശസ്ത്രക്രിയ്ക്ക് ശേഷമാണ് ജീവന്‍ തിരികെ പിടിച്ചത്. ഒരോ ശസ്ത്രക്രിയയും തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നാണ് അവര്‍ പറയുന്നത്.
ഒരിക്കലും പ്രായമാകാരുതെന്നാണ് ജസീക്കയുടെ ആഗ്രഹം. അത് നേടിയെടുക്കാനായി ഇനിയും ശസ്ത്രക്രിയ നടത്തും. യുവത്വം നിലനിര്‍ത്താനായി ചിട്ടയായ ജീവിതക്രമം പിന്തുടരുകയാണിവര്‍.തന്നെ ഒരുപാട് പേര്‍ വിമര്‍ശിക്കാറുണ്ടെങ്കിലും തനിക്ക് ലഭിക്കുന്ന സന്തോഷത്തിന് മുന്നില്‍ അതൊന്നും വിലപോകില്ലായെന്നും ജെസ്സിക്ക പറയുന്നു.