ദളപതി വിജയും സംവിധായകന്‍ വെങ്കട്ട് പ്രഭുവും ആദ്യമായി ഒന്നിച്ച ഗോട്ട് അല്ലെങ്കില്‍ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ലോകമെമ്പാടും നേടിയത് 455 കോടി രൂപ. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് തുക നേടിയതായി അറിയിച്ചത്.
എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായ അര്‍ച്ചന കല്‍പാത്തി, ‘ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഔദ്യോഗിക ചിത്രം പോസ്റ്റ് ചെയ്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ലഭ്യമാണ്.
ബോക്സ് ഓഫീസ് ട്രാക്കിംഗ് വെബ്സൈറ്റ് സാക്നില്‍ക് പറയുന്നതനുസരിച്ച്, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 100 ??കോടി ഗ്രോസ് കളക്ഷനുമായി ഗോട്ട് ഒരു തമിഴ് ചിത്രത്തിന് എക്കാലത്തെയും വലിയ രണ്ടാമത്തെ ഓപ്പണിംഗ് നേടി. പ്രഭാസിന്റെ കല്‍ക്കി 2898 എഡി, ജൂനിയര്‍ എന്‍ടിആറിന്റെ ദേവര എന്നിവയ്ക്ക് ശേഷം 2024-ലെ ഒരു ഇന്ത്യന്‍ ചിത്രത്തിനുള്ള മൂന്നാമത്തെ വലിയ ഓപ്പണിംഗ് കൂടിയാണിത്.
വിജയ് അച്ഛനായും മകനായും ഇരട്ട വേഷത്തിലാണ് ഗോട്ട് എത്തുന്നത്. സ്‌പെഷ്യല്‍ ആന്റി ടെററിസം സ്‌ക്വാഡിന്റെ തലവനായ ഗാന്ധി തന്റെ കുടുംബവുമായി ബാങ്കോക്കിലേക്ക് പോകുന്നു. അവന്റെ മകന്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ കാര്യങ്ങള്‍ താളംതെറ്റുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്.
നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലും ചിത്രം പുറത്തിറങ്ങി. പ്രശാന്ത്, പ്രഭുദേവ, മോഹന്‍, അജ്മല്‍ അമീര്‍, ജയറാം, സ്‌നേഹ, ലൈല, മീനാക്ഷി ചൗധരി, വൈഭവ്, യോഗി ബാബു, പ്രേംഗി അമരന്‍, യുഗേന്ദ്രന്‍, വിടിവി ഗണേഷ് എന്നിവരും ഗോട്ടില്‍ അഭിനയിക്കുന്നു.