Health

ചായയും കാപ്പിയും കുടിക്കുന്നവരാണോ? ഒരിക്കലും ഈ മരുന്നുകള്‍ക്കൊപ്പം കഴിക്കല്ലേ

രാവിലെ ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് അധികം. കഫീന്‍ അടങ്ങിയതിനാല്‍ ഇത് ഒരു വിരേചനൗഷധമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കാപ്പിയിലെ കഫിന്‍ മരുന്നുകളുടെ ആഗിരണം, വിതരണം, വിസര്‍ജനം എന്നിവയെയെല്ലാം ബാധിക്കും. ചായയിലും കഫീന്‍ ഉള്‍പ്പടെ 5 ആല്‍ക്കലോയ്ഡുകളുണ്ട്. എന്നാല്‍ നിക്കോട്ടിന്‍, കഫാന്‍, തിയോബ്രോമിന്‍ തുടങ്ങിയവ മരുന്നുകളുമായി ചേര്‍ന്ന് അവയുടെ ഫലപ്രാപ്തി കുറയ്ക്കുന്നു. അതിനാല്‍ കാപ്പിയോടൊപ്പം ചില മരുന്നുകള്‍ കഴിക്കാന്‍ പാടില്ല.

ആന്റിബയോട്ടക്കുകള്‍ അത്തരത്തിലുള്ളതാണ്.ഇവ ഒരുമിച്ച് കഴിച്ചാല്‍ അസ്വസ്ഥതയും ഉറക്കക്കുറവും അനുഭവപ്പെടും. ഇത് ദീര്‍ഘകാലത്തേക്ക് ഉറക്കപ്രശ്‌നത്തിന് കാരണമാകും. ഫെക്‌സോഫെനാഡ് കാപ്പിയോടൊപ്പം കഴിച്ചാല്‍ അസ്വസ്ഥത അനുഭവപ്പെടും. കൂടാതെ ഹൈപ്പോതൈറോഡിസത്തിന്റെ മരുന്നുകളോടൊപ്പവും കാപ്പി കുടിച്ചാല്‍ ഫലപ്രാപ്തി കുറയും. കാപ്പി തൈറോയിഡ് മരുന്നുകളുടെ ആഗിരണത്തെ പകുതിയായി കുറയ്ക്കുന്നു.

ആസ്ത്മയുടെ മരുന്നുകളും കാപ്പിയ്‌ക്കൊപ്പം കഴിക്കാന്‍ പാടില്ല. ബ്രോങ്കോഡൈലേറ്ററുകള്‍ കാപ്പിയുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ തലവേദന, അസ്വസ്ഥത, വയറുവേദന എന്നിവ ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ കൂടുതലായി കാണുന്നത് കുട്ടികളിലാണ്.

പ്രമേഹത്തിന്റെ മരുന്നുകളും കാപ്പിയോടൊപ്പം കഴിക്കാന്‍ പാടില്ല. പാലും പഞ്ചസാരയും കാപ്പിയില്‍ ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയും പ്രമേഹമരുന്നുകളുടെ ഫലപ്രാപ്തിയെ ബാധിക്കുകയും ചെയ്യും. കൂടാതെ അല്‍ഷിമോഴ്‌സിന്റെ മരുന്നുകളെയും കാപ്പി സ്വാധീനിക്കും. കഫിന്‍ ഈ മരുന്നുകളുടെ പലം ഇല്ലാതാക്കും.

ഇനി എങ്ങനെ മരുന്നുകള്‍ ശരിയായി കഴിക്കാമെന്ന് നോക്കാം. ഒരു ഗ്ലാസ് നിറയെ വെള്ളം എടുത്ത് ക്യാപ്‌സ്യുളുകളും ഗുളികകളും വിഴുങ്ങാം. എന്നാല്‍ ഡോക്ടരുടെ നിര്‍ദേശമില്ലാതെ മരുന്ന് പൊടിക്കുകയോ ചവയ്ക്കുകയോ ചെയ്യരുത്. കൃത്യമായ അളവ് മാത്രം കുടിക്കുക. വീട്ടില്‍ ഉപയോഗിക്കുന്ന സാധാരണ സ്പൂണ്‍ കഴിവതും ഒഴിവാക്കണം.