Celebrity

മ്യൂസിക് ഷോയ്ക്കിടെ വസ്ത്രം അഴിഞ്ഞുപോയി, കൂള്‍ ആയി നേരിട്ട് ടെയ്‌ലര്‍ സ്വിഫ്റ്റ്; വീഡിയോ

സംഗീതപരിപാടിക്കിടെ അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞുപോയപ്പോള്‍ സംഭവം കൂള്‍ ആയി നേരിട്ട് പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ്. സ്‌റ്റോക്‌ഹോമില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയണ്.

ഫാഷന്‍ ഡിസൈനര്‍ റോബര്‍ട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്ലര്‍ സ്വിഫ്റ്റ് ധരിച്ചിരുന്നത്. പിയാനോയുടെ മുന്നിലിരുന്ന് ഗാനം ആലപിക്കവെ ടെയ്‌ലറുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിഞ്ഞു പോവുകയായിരുന്നു. വസ്ത്രം നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ ടെയ്ലറുടെതന്നെ സംഘാംഗങ്ങളില്‍ ഒരാള്‍ സഹായത്തിനായി ഓടിയെത്തുന്നുണ്ട്.

ഇതിനിടെ ‘നിങ്ങള്‍ ഇത് ശ്രദ്ധിക്കണ്ട, പരസ്പരം നോക്കി അല്‍പനേരം സംസാരിക്കൂ’ എന്ന് ടെയ്ലര്‍ കാണികളോട് പറയുകയും ചെയ്യുന്നുണ്ട്. അപ്രതീക്ഷിത സാഹചര്യത്തെ നര്‍മബോധത്തോടെ നേരിട്ട ഗായികയെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.

എന്നാല്‍ ഇത് ആദ്യമല്ല ടെയ്‌ലറിന്റെ സംഗീതപരിപാടിക്കിടെ വസ്ത്രം അഴിഞ്ഞു പോകുന്നത്. 2023 നവംബറില്‍ നടന്ന പരിപാടിക്കിടെ ഡിസൈനര്‍ ബൂട്ട്‌സ് പൊട്ടിപ്പോയിരുന്നു. എന്നാല്‍ അതിന്റെ ഹീല്‍ ആരാധകര്‍ക്കായി എറിഞ്ഞു കൊടുത്തു കൊണ്ടായിരുന്നു ടെയ്‌ലര്‍ ആ സാഹചര്യത്തെ നേരിട്ടത്. ഗായികയുടെ ഒരു ആരാധകന്‍ അത് സ്വന്തമാക്കുകയും ചെയ്തു