Hollywood

ടെയ്‌ലര്‍ സ്വഫ്റ്റിന്റെയും ട്രാവിസ് കെല്‍സിന്റെയും പ്രണയവാര്‍ത്ത സത്യമാണ്; ഇരുവരും ഒരുമിച്ച് ആരോഹെഡില്‍

പ്രമുഖ ഹോളിവുഡ് നടിയും ഗായികയുമായ ടെയ്‌ലര്‍ സ്വഫ്റ്റ് അമേരിക്കന്‍ ഫുട്‌ബോള്‍ താരം ട്രാവിസ് കെല്‍സുമായി പ്രണയത്തിലാണെന്ന് മുമ്പും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും ‘കമാ’ന്ന് മിണ്ടിയിട്ടില്ല. എന്നാല്‍ ദേ അക്കാര്യം സത്യമാണെന്ന സൂചനകള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയാണ്. കെല്‍സുമായി താരം സൗഹൃദത്തിലാണെന്ന് തെളിയിക്കുന്ന രംഗം ആരോഹെഡ് സ്റ്റേഡിയത്തില്‍ ഉണ്ടായി.

12 തവണ ഗ്രാമി നേടിയ ഗായികയും ഗാനരചയിതാവുമായ സ്വിഫ്റ്റ് ഞായറാഴ്ച ആരോഹെഡ് സ്റ്റേഡിയത്തില്‍ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ ടൈറ്റ് എന്‍ഡ് കാണാനുണ്ടായിരുന്നു. കെല്‍സിന്റെ ടീമായ കന്‍സാസ് സിറ്റി എതിരാളികളായ ചീഫ്‌സ് ചിക്കാഗോ ബിയേഴ്‌സുമായുള്ള മത്സരം കാണാനും കൂട്ടുകാരനെ പ്രോത്സാഹിപ്പിക്കാനും സ്വിഫ്റ്റ് സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. ടീമിന്റെ ജഴ്‌സിയോട് ചേര്‍ന്നു നില്‍ക്കുന്ന ചുവപ്പു കപ്പായം അണിഞ്ഞായിരുന്നു സ്വഫ്റ്റ് സ്‌റ്റേഡിയത്തില്‍ ഇരുന്നത്. ടീം സ്‌കോര്‍ ചെയ്യുമ്പോള്‍ ഗായിക ബോക്‌സില്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നുണ്ടായിരുന്നു. കെല്‍സിന്റെ അമ്മ ഡോണയുടെ അരികില്‍ ഇരുന്നാണ് താരം ടീമിന്റെ കളി കണ്ടത്.

ചീഫ്‌സ് 41-10 ന് വിജയിച്ച മത്സരം കഴിഞ്ഞ് സ്വിഫ്റ്റും കെല്‍സും ഒരുമിച്ച് സ്റ്റേഡിയത്തിന് പുറത്തേക്ക് പോകുന്നത് കണ്ടു. ജൂലൈ അവസാനം മുതലാണ് കെല്‍സ്-സ്വിഫ്റ്റ് കിംവദന്തികള്‍ പ്രചരിച്ചു തുടങ്ങിയത്. തന്റെ സഹോദരന്‍ ഈഗിള്‍സ് സെന്റര്‍ ജേസണ്‍ കെല്‍സിനോട് സ്വിഫ്റ്റിനെ കാണുന്നതിന് താല്‍പ്പര്യമുണ്ടെന്ന് അവരുടെ പോഡ്കാസ്റ്റില്‍ ട്രാവിസ് പറഞ്ഞിരുന്നു. സെപ്തംബര്‍ പകുതിയോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ തനിക്ക് സ്വിഫ്റ്റിനോടുള്ളത് വണ്‍വേ ലൈനാണെന്ന് കെല്‍സ് സമ്മതിച്ചിട്ടുണ്ടെങ്കിലും സ്വിഫ്റ്റ് ഗെയിമിന് വന്നതോടെ ചെറിയ തീപ്പൊരി മാത്രമായിരുന്നു പ്രണയ വാര്‍ത്ത ഇപ്പോള്‍ പൊട്ടിത്തെറിച്ചിരിക്കുകയാണ്.