Celebrity

ലോകത്തിലെ ഏറ്റവും ധനികരായ ഗായകരില്‍ ഒന്നാം സ്ഥാനം കൈപിടിയിലാക്കി ടെയ്ലര്‍ സ്വിഫ്റ്റ്

ലോകത്തിലെ തന്നെ ഏറ്റവും ധനികയായി ഗായകരില്‍ ഒന്നാം സ്ഥാനത്തെത്തി പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റ് .ഫോബ്സ് മാസികയിലെ നിലവിലെ കണക്കുകള്‍ പ്രകാരമാണിത്. ഇതുവരെ ഈ നേട്ടം കൈപിടിയിലാക്കിയ റിയാനയെ പോലും പിന്‍തള്ളികൊണ്ടാണ് ടെയ്ലര്‍ ഒന്നാമതെത്തിയത്. 1.6 ബില്യന്‍ ഡോളറാണ് ഈ ഗായികയുടെ ആസ്തി.പാട്ടുകളുടെയും സ്റ്റേജ് ഷോകളുടെയും മൂല്യം മാത്രം അടിസ്ഥാനപ്പെടുത്തിയാണിത്.

500 മില്യന്‍ ഡോളറുടെ വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് ടേയ്ലറിനുള്ളത്. ഗായികയുടെ വരുമാനം വര്‍ധിക്കാന്‍ തുടങ്ങിയത് എറാസ് ടൂര്‍ എന്ന പേരില്‍ ആരംഭിച്ച ലോകപര്യടനത്തിന് ശേഷമാണ്. 152 വേദികള്‍ പിന്നീട് ഈ വര്‍ഷം ഡിസംബറില്‍ കാനഡയില്‍ വച്ച് എറാസ് ടൂര്‍ അവസാനിക്കും.
ഫോബ്സിന്റെ കണക്കുകള്‍ പ്രകാരം എറാസ് ടൂറില്‍ നിന്നു മാത്രമായി ഏതാണ്ട് 600 മില്യന്‍ ഡോളറിനടുത്ത് ടെയ്ലര്‍ സ്വിഫ്റ്റ് സമ്പാദിച്ചട്ടുണ്ട്. ആല്‍ബങ്ങള്‍ വിറ്റഴിച്ചതോടെ ദശകോടികള്‍ നേടി.

എന്നാല്‍ ആസ്തിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് പോപ് ഇതിഹാസം റിയാന. മുന്‍പ് 1.7 ബില്യണ്‍ ഡോളറായിരുന്നു റിയാനയ്ക്കുള്ളത്. പിന്നീട് 1.4 ബില്യണായി അത് ചുരുങ്ങി.