തന്റെ ആറാമത്തെ സംഗീത പരിപാടിയായ ‘ദി ഇറാസ് ടൂറു’ മായി തന്റെ ആല്‍ബങ്ങളിലൂടെ സഞ്ചാരം തുടങ്ങാന്‍ പോകുന്ന ഹോളിവുഡിലെ പാട്ടുകാരി ടെയ്‌ലര്‍ സ്വിഫ്റ്റ് വമ്പന്‍ സ്റ്റുഡിയോകളെ തള്ളി എഎംസി തിയേറ്ററുകളുമായി നേരിട്ട് കരാര്‍ ഉണ്ടാക്കിയെന്നാണ് വിവരം. ഒക്ടോബര്‍ പകുതിയോടെയാണ് അമേരിക്കന്‍ മള്‍ട്ടി സിനിമാ തീയറ്ററുകളിലേക്ക് സംഗീതചിത്രം എത്തുക.യൂണിവേഴ്സല്‍, പാരാമൗണ്ട്, വാര്‍ണര്‍ ബ്രദേഴ്സ് പോലെയുള്ള വമ്പന്‍ സ്റ്റുഡിയോകളെ തള്ളിയാണ് എഎംസിയുമായി കരാറില്‍ എത്തിയത്. ഇതിലൂടെ സംഗീതക്കച്ചേരി താങ്ങാന്‍ കഴിയാത്ത ആരാധകര്‍ക്ക് ഷോ അനുഭവിക്കാന്‍ അവസരം നല്‍കുകയാണ് താരത്തിന്റെ ലക്ഷ്യം. തീയറ്ററുകളില്‍ എത്തുമ്പോള്‍ ‘കുറഞ്ഞ നിരക്കില്‍ ഇവര്‍ക്കും സംഗീത പരിപാടി കാണാനാകും. ഇതിനൊപ്പം തന്നെ സ്റ്റുഡിയോകള്‍ക്ക് കരാര്‍ നല്‍കുമ്പോള്‍ അവര്‍ വരുത്തുന്ന കാലതാമസം കൂടി ഒഴിവാക്കാനാകും എന്നത് ഗായിക ചിന്തിക്കുന്നുണ്ട്. റിലീസിന് ചിലപ്പോള്‍ 2025 വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഓണ്‍ലൈനില്‍ ടിക്കറ്റ് പ്രീ-സെയില്‍സില്‍ തന്നെ തരംഗമായിരിക്കുന്ന പരിപാടി തീയറ്ററുകളില്‍ 150 മില്യണ്‍ ഡോളര്‍ വരെ ഓപ്പണിംഗ് വാരാന്ത്യത്തില്‍ നേടിയേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 2018-ല്‍, ”ടെയ്ലര്‍ സ്വിഫ്റ്റ്: റെപ്യൂട്ടേഷന്‍ സ്റ്റേഡിയം ടൂര്‍” നെറ്റ്ഫ്‌ലിക്‌സില്‍ മാത്രമായി പുറത്തിറങ്ങിയിരുന്നു.
