Celebrity

നിങ്ങളൊരു രത്‌നമാണെന്ന് ഗോപി സുന്ദറിന് പിറന്നാളാശംസ നേര്‍ന്ന് താര നായര്‍, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയാ

സംഗീത സംവിധായകനായ ഗോപിസുന്ദറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രിയസുഹൃത്തുക്കൾ. മോഡലും കലാകാരിയും മുന്‍ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായര്‍ ഗിഫ്റ്റ് ഹാംപറുമായിയാണ് ഗോപി സുന്ദറിനെ സർപ്രൈസ് ചെയ്തത് . സമ്മാനമായി ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫോട്ടോ ഫ്രെയിം നല്‍കി. ഗിഫ്റ്റ് ഹാംപര്‍ നിര്‍മിച്ച് നല്‍കിയ ഗാലറി ആര്‍ട്ട് താരയെയും ഗോപിയെയും ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാാമില്‍ സമ്മാനത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരുന്നു.അതില്‍ ” നിങ്ങളൊരു രത്‌നമാണ്എന്നും കൂടെയുള്ളതിന് നന്ദിയെന്ന കുറിപ്പ് കാണാന്‍ സാധിക്കും.

അല്‍പ്പം ഗ്ലാമറുള്ള ചിത്രമാണ് അഞ്ജന പങ്കുവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആശംസകള്‍ക്കൊപ്പം നിരവധി വിമര്‍ശനങ്ങളും ചിത്രത്തിനു താഴെ വരുന്നണ്ട്. ഗോപിസുന്ദര്‍ പുതിയ താവളം തേടിയെന്നും ഗോപി അണ്ണന്റെ കാര്യത്തിലൊരു തീരുമാനമായെന്നും കറക്ട് സ്ഥലത്താണ് എത്തിയതെന്നതുമടക്കം നിരവധി വിമര്‍ശനങ്ങള്‍ പോസ്റ്റിനു താഴെ നിറയുന്നുണ്ട്.

താരയ്ക്ക് പുറമേ നടിയും മോഡലുമായ അഞ്ജന മോഹനും ഗായകരായ പുണ്യ , ആവണി, മുഹമ്മദ്, മന്‍സുര്‍ എന്നിവരും ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. എല്ലവരോടും ഗോപി സുന്ദര്‍ സ്‌നേഹവും നന്ദിയും അറിയിച്ചിട്ടുണ്ട്.