Movie News

‘സ്വകാര്യ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു’, അക്ഷരഹാസനുമായി പിരിഞ്ഞതിനെക്കുറിച്ച് മുന്‍ കാമുകന്‍ തനൂജ്

കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസനുമായി നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം വേര്‍പിരിയാനിടയായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ കാമുകന്‍ തനൂജ് വിര്‍വാനി. അക്ഷരയുടെ സ്വകാര്യ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇരുവരും പിരിഞ്ഞത്. വിവാഹശേഷം ഭാര്യ തന്നോട് ആദ്യം ചോദിച്ചത് തന്നെ അക്ഷരയെക്കുറിച്ചാണെന്ന് തനൂജ് പറഞ്ഞു.

സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള ഒരു അഭിമുഖത്തിനിടെ, തനൂജ് പല മുന്‍ താരങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെങ്കിലും, അക്ഷരയോട് മാത്രം ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി. ഫോട്ടോകള്‍ ചോര്‍ന്ന സംഭവത്തില്‍ താനും അക്ഷരയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് അക്ഷരയുമായുള്ള ബന്ധം നഷ്ടപ്പെടാന്‍ കാരണമെന്ന് തനൂജ് പറഞ്ഞു.

”ഇതിന് ഞങ്ങളുടെ വേര്‍പിരിയലുമായി ഒരു ബന്ധവുമില്ല. പക്ഷേ, ചോര്‍ന്ന ചിത്രങ്ങളെക്കുറിച്ച് സംഭവിച്ചതെല്ലാം, ഒന്നുകില്‍ ഞാന്‍ അത് ചെയ്തുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ഞാന്‍ ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു, പക്ഷേ, എല്ലാവര്‍ക്കും സ്വന്തം നിലപാടുകളെടുക്കാന്‍ അവരുടേതായ കാരണങ്ങളുണ്ടെന്ന് അവള്‍ വിശ്വസിച്ചില്ല.” തനൂജ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ ലോണാവാലയിലാണ് താന്യ ജേക്കബ് എന്ന യുവതിയുമായി തനൂജിന്റെ വിവാഹം നടന്നത്. താന്യ പക്ഷേ അക്ഷരയുമായുള്ള തന്റെ ഭൂതകാലത്തെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്ന് തുടക്കത്തില്‍ ആശങ്കാകുല ആയിരുന്നുവെന്നും തനൂജ് പറഞ്ഞു. തങ്ങളുടെ ബന്ധത്തിന്റെ തുടക്കത്തില്‍ തന്നെ തന്യ തന്നോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും താന്‍ അവളോട് സത്യസന്ധത പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അക്ഷരയുമായി വേര്‍പിരിയുന്ന സമയത്താണ് തനൂജ് തന്യയെ കണ്ടത്. ഞങ്ങള്‍ ആ സമയത്ത് വെറും സുഹൃത്തുക്കളായിരുന്നു. ആ സമയത്ത്, ആകാംക്ഷയോ ആശങ്കയോ കൊണ്ടാകാം മുഴുവന്‍ എപ്പിസോഡിനെക്കുറിച്ച് അവള്‍ എന്നോട് ചോദിച്ചു. ഞാന്‍ അവളോട് അതേക്കുറിച്ചെല്ലാം തുറന്നു പറഞ്ഞു.