നടി തമന്ന ഭാട്ടിയ മുംബൈയിലെ തന്റെ മൂന്ന് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ 7.84 കോടി രൂപയ്ക്ക് പണയപ്പെടുത്തി പ്രതിമാസം 18 ലക്ഷം രൂപയ്ക്ക് ഒരു ബിസിനസ് പ്രോപ്പര്‍ട്ടി വാടകയ്ക്കെടുക്കുന്നതായി റിപ്പോര്‍ട്ട്. നടിയുടെ അന്ധേരി വെസ്റ്റിലെ മൂന്ന് റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകള്‍ പണയം വെച്ചാണ് നടി ജുഹുവിലെ വാണിജ്യവസ്തു വന്‍ വാടക നല്‍കി എടുക്കുന്നത്.
ജുഹു താരാ റോഡിലെ വെസ്റ്റേണ്‍ വിന്‍ഡിലെ 6065 ചതുരശ്ര അടി കൊമേഴ്സ്യല്‍ സ്പേസ് നാനാവതി കണ്‍സ്ട്രക്ഷന്‍സില്‍ നിന്നും പ്രതിമാസം 18 ലക്ഷം രൂപ വാടകയ്ക്ക് അഞ്ചു വര്‍ഷത്തേക്കാണ് എടുത്തിരിക്കുന്നത്. നാലാം വര്‍ഷം വാടക 20.16 ലക്ഷമായും അഞ്ചാം വര്‍ഷം 20.96 ലക്ഷമായും കൂടും. കെട്ടിടത്തിന്റെ താഴത്തെ നിലയിലെയും ബേസ്മെന്റിലെയും അപ്പാര്‍ട്ടുമെന്റുകളും അതില്‍ ഉള്‍പ്പെടുന്നുവെന്ന് കരാറുകള്‍ സൂചിപ്പിക്കുന്നു. രേഖകള്‍ അനുസരിച്ച്, 2024 ജൂണ്‍ 27 ന് രജിസ്റ്റര്‍ ചെയ്ത ഇടപാടിന് 72 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കും.
നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ഒരു നിക്ഷേപമെന്ന നിലയിൽ റിയൽ എസ്റ്റേറ്റ് തിരഞ്ഞെടുക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, മനോജ് ബാജ്‌പേയി എന്നിവരും ഇതില്‍ പ്രമുഖരാണ്.