Oddly News

രാത്രിയില്‍ പുറത്തു വന്ന് പക്ഷികളെ ജീവനോടെ തിന്നുന്നു ; സോംബി എലികളെ കൊല്ലാന്‍ പ്രത്യേക പദ്ധതി

രാത്രിയില്‍ കൂട്ടത്തോടെ പുറത്തു വന്ന് പക്ഷികളെ ജീവനോടെ തിന്നുന്ന ‘സോംബി എലികള്‍ ദ്വീപ് കീഴടക്കിയതിനെ തുടര്‍ന്ന് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു വിദൂര ദ്വീപില്‍ പത്തുലക്ഷത്തോളം എലികളെ നശിപ്പിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മരിയോണ്‍ ദ്വീപിലാണ് എലികളുടെ കൂട്ടക്കശാപ്പ് നടത്താനൊരുങ്ങുന്നത്. ആറ് ഹെലികോപ്റ്ററുകളില്‍ നിന്നായി 550 ടണ്‍ വിഷം തളിച്ച് കൊല്ലാനാണ് പദ്ധതി. ആല്‍ബട്രോസ് പക്ഷികളുടെ വീട് എന്നറിയപ്പെടുന്ന ദ്വീപില്‍ പക്ഷികളെ കൂട്ടത്തോടെ ആക്രമിച്ച് എലികള്‍ കൊന്നു തിന്നാന്‍ തുടങ്ങിയതോടെയാണ് പക്ഷികളെ രക്ഷിക്കാന്‍ എലികളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. Read More…