സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ റയല്‍മാഡ്രിഡ് ഉജ്വലവിജയം നേടിയപ്പോള്‍ മുന്നേറ്റക്കാരന്‍ ജൂഡ് ബെല്ലിംഗാം നേടിയത് ഇരട്ടഗോള്‍. സീസണില്‍ വിവിധ ലാലിഗ മത്സരങ്ങളില്‍ 10 ഗോള്‍ നേടിയ ബെല്ലിംഗാം ഇതിലൂടെ മറികടന്നത് റയലിന്റെ ഫ്രഞ്ച് ഇതിഹാസം സിനഡിന്‍ സിഡാനെ. എതിരാളികളായ ബാഴ്‌സലോണയെ 2-1 നായിരുന്നു ഇന്നലെ റയല്‍ തോല്‍പ്പിച്ചത്. കളിയുടെ ആറാം മിനിറ്റില്‍ ഇല്‍കെ ഗുണ്ടോഗന്‍ ബാഴ്‌സിലോണയെ മുന്നില്‍ എത്തിച്ചെങ്കിലും പിച്ചിലെ 20 കാരന്റെ മിടുക്ക് സന്ദര്‍ശകര്‍ക്ക് നിര്‍ണ്ണായകമായി. മൂന്ന് നിര്‍ണായക പോയിന്റുകള്‍ നേടിയ ടീം പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. Read More…