Movie News

ശത്രുവിന്റെ ശത്രു മിത്രം…നയന്‍സിന്റെ വില്ലനായ ചിമ്പുവും ധനുഷും കണ്ടുമുട്ടി…!

ധനുഷും നയന്‍താരയും തമ്മിലുള്ള നിയമപോരാട്ടം തമിഴ്‌സിനിമാവേദിയില്‍ വന്‍ ചര്‍ച്ചയായതാണ്. ഇരുവരും ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അടുത്തിരുന്നിട്ടും പരസ്പരം മുഖത്തോടുമുഖം നോക്കാതെ ഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന് പറയുന്നത് പോലെ നടന്‍ ചിലമ്പരശനും ധനുഷും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ ശ്രദ്ധേയമാകുന്നു. ശനിയാഴ്ച ആകാശ് ബാസ്‌കരന്റെ കുടുംബ ചടങ്ങിനിടെ ധനുഷ് നയന്‍താരയുടെ മുന്‍ കാമുകന്‍ എന്നറിയപ്പെടുന്ന സിലംബരസന്‍ എന്ന സിമ്പുവുമായി ഇടപഴകുന്നതും ആലിംഗനം ചെയ്യുന്നതും കണ്ടു. ധനുഷും നയന്‍താരയും തമ്മിലുള്ള നിയമപ്രശ്‌നങ്ങള്‍ക്കിടയിലാണ് ഈ കൂടിക്കാഴ്ച Read More…