Celebrity

ലാത്തിക്കടിച്ച് തുട ചതച്ചു; ശരീരമാകെ മര്‍ദനത്തിന്റെ പാടുകള്‍; വിഡിയോ പുറത്തുവിട്ട് ആമിര്‍ഖാന്‍റെ അനന്തരവള്‍

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ സമരത്തിൽ പങ്കെടുത്തതിന് കസ്റ്റഡിയിൽ കടുത്ത പൊലീസ് മർദനമേറ്റെന്ന് ആമിർഖാന്റെ അനന്തരവൾ സയ്ൻ മേരി ഖാൻ വെളിപ്പെടുത്തി. ശരീരമാസകലം മുംബൈ പൊലീസ് തല്ലിച്ചതച്ചതിന്റെ വീഡിയോ സയ്ൻ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. കൈകളിലും വിരലുകളിലും കാലുകളിലും അടിയേറ്റ് ശരീരം ചതഞ്ഞ് കരിനീലിച്ച പാടുകൾ വീഡിയോയിൽ കാണാം. ‘ഞങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ട, പേടിക്ക് ഇവിടെ സ്ഥാനമില്ല’ എന്ന് ക്യാമറയിൽ നോക്കി പറയുന്ന സയ്ൻ, രാജ്യത്തെ യാഥാർഥ്യം ഇന്റർനെറ്റിലൂടെ തുറന്നുകാണിക്കുകയാണെന്ന ക്യാപ്ഷനോടെയാണ് വീഡിയോ Read More…