Sports

ഒരോവറില്‍ പരമാവധി എത്ര റണ്‍സ് കിട്ടും? യുവരാജിനെയും ഗെയിനെയും തകര്‍ത്ത് ഡാരിയസ് വിസ്സര്‍

ഒരോവറില്‍ ക്രിക്കറ്റില്‍ പരമാവധി എടുക്കാന്‍ കഴിയുന്ന റണ്‍സ് എത്രയാണ്? 36 റണ്‍സ് എന്നായിരിക്കാം മറുപടി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ യുവ്രാജ് സിംഗിനെയും വെസ്റ്റിന്‍ഡീസിന്റെ മിന്നല്‍പിണര്‍ ക്രിസ് ഗെയിലിനെയും ആരാധകര്‍ക്ക് പെട്ടെന്ന് ഓര്‍മ്മ വരികയും ചെയ്തേക്കാം. എന്നാല്‍ രണ്ടുപേരുടേയും പേരിലുള്ള ലോകറെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് സമോവയുടെ ഡാരിയസ് വിസ്സര്‍.വനുവാട്ടുവിനെതിരായ ടി20 മത്സരത്തില്‍ വിസ്സര്‍ ബാറ്റ് ചെയ്ത ഒരോവറില്‍ പിറന്നത് 39 റണ്‍സായിരുന്നു. ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന പുരുഷ ടി20 ഇന്റര്‍നാഷണല്‍ ലോക റെക്കോര്‍ഡും ഇതായിരുന്നു. Read More…

Sports

‘ഞാനും അയാളും ഒരിക്കലും നല്ല സുഹൃത്തുക്കളായിരുന്നില്ല’ ; ധോണിയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് യുവരാജ്

നായകന്‍ മഹേന്ദ്രസിംഗ് ധോണിയുമായി അടുത്ത സൗഹാര്‍ദ്ദം ഇല്ലായിരുന്നെന്ന് ഇന്ത്യയുടെ മുന്‍ സൂപ്പര്‍താരം യുവ്‌രാജ് സിംഗ്. 17 വര്‍ഷം ദേശീയ ടീമിനെ പ്രതിനിധീകരിച്ച് യുവരാജ് സിംഗ് 1983 ന് ശേഷം ഇന്ത്യ ആദ്യമായി ധോണിക്ക് കീഴില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ മാന്‍ ഓഫ് ദി സീരീസ് ആയിരുന്നു. തന്റെ കരിയറിലെ ഭൂരിഭാഗം മത്സരങ്ങളിലും യുവരാജ് ധോണിയുടെ കീഴിലാണ് കളിച്ചത്. 2007 ല്‍ ടി20 ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. ഏറെക്കുറെ അടുത്ത കാലത്ത് ടീമില്‍ എത്തുകയും ഏറെക്കാലം Read More…

Sports

11 പന്തുകളില്‍ 50, എട്ടു സിക്‌സറുകളും ഒരു ഫോറും; യുവരാജിന്റെ റെക്കോഡ് തകര്‍ത്ത് അശുതോഷ് ശര്‍മ്മ

റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഒരു മതവും വിശ്വാസവും സന്തോഷവും ആവേശവുമൊക്കെയായ ഇന്ത്യയില്‍ ക്രിക്കറ്റിലെ റെക്കോഡുകള്‍ കുറിക്കുന്നതും തകര്‍ക്കപ്പെടുന്നതുമൊന്നും ഒരു പുതുമയുള്ള കാര്യമല്ല. ഇന്ത്യയിലെ ഏറ്റവും മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന് പേരുള്ള യുവ്‌രാജ് സിംഗ് 16 വര്‍ഷമായി കൊണ്ടുനടന്ന വേഗമേറിയ അര്‍ദ്ധസെഞ്ച്വറിയുടെ നേട്ടം ഇനി റെയില്‍വേയുടെ അശുതോഷ് ശര്‍മ്മ ഏറ്റെടുത്തു. 11 പന്തില്‍ ഫിഫ്റ്റിയടിച്ചാണ് ശര്‍മ്മ യുവിയുടെ നേട്ടം രണ്ടാം സ്ഥാനത്താക്കിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ യുവരാജ് നേടിയ ഫിഫ്റ്റിയാണ് അശുതോഷ് Read More…

Sports

വെറും 20 ഓവറില്‍ 314 റണ്‍സ്, ഒമ്പത് പന്തില്‍ ഫിഫ്റ്റി ; നേപ്പാള്‍ റെക്കോഡിട്ടപ്പോള്‍ തകര്‍ന്നത് യുവിയുടെ റെക്കോര്‍ഡ്

വെറും 20 ഓവറില്‍ 300 ന് മുകളില്‍ റണ്‍സും ഒമ്പത് പന്തില്‍ ഒരാള്‍ക്ക് അര്‍ദ്ധശതകവുമായി ഏഷ്യന്‍ ഗെയിംസില്‍ നേപ്പാള്‍ കുറിച്ചത് റെക്കോഡ്. ടടി20 യുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്നത് ഏഷ്യന്‍ ഗെയിംസിലെ നേപ്പാള്‍ മംഗോളിയ മത്സരത്തിലായിരുന്നു. വേഗമേറിയ അര്‍ദ്ധശതകം, ശതകം, ടി20 യിലെ കൂറ്റന്‍ സ്‌കോര്‍ എന്നിവയെല്ലാം മത്സരത്തിന്റെ പ്രത്യേകതകളായിരുന്നു. മത്സരത്തില്‍ നേപ്പാള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചുകൂട്ടിയത്. 2019ല്‍ അയര്‍ലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍ കുറിച്ച മൂന്നിന് 278 റണ്‍സ് Read More…

Sports

ഏകദിനം കളിക്കാന്‍ അറിയാത്തവന്‍ എന്ന് വിളിച്ചവര്‍ എവിടെ? വിമര്‍ശകരുടെ വായടപ്പിച്ച് സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട്

തുടര്‍ച്ചയായി മൂന്ന് ഏകദിനത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഇയാളെ എന്തിന് ടീമിലെടുത്തു എന്ന് ചോദിച്ച വിമര്‍ശകരൊക്കെ ഇപ്പോള്‍ എവിടെയാണ്? ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മദ്ധ്യനിരയുടെ നട്ടെല്ല് സൂര്യകുമാര്‍ യാദവാണ്. മൂന്ന് ഡക്കുകള്‍ക്ക് ശേഷം കിട്ടിയ ഏകദിനത്തില്‍ നഷ്ടമായ ആത്മവിശ്വാസം തിരിച്ചുപിടിച്ച സൂര്യ ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടാം ഏകദിനത്തില്‍ നടത്തിയത് വെടിക്കെട്ട്. സൂര്യകുമാര്‍ 37 പന്തില്‍ പുറത്താകാതെ നേടിയത് 72 റണ്‍സാണ്. ഐപിഎല്ലില്‍ മൂംബൈ ഇന്ത്യന്‍സില്‍ തന്റെ ടീമംഗം കൂടിയായ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ പേടിസ്വപ്നമായി മാറിയ സൂര്യ ഗ്രീനിന്റെ Read More…

Sports

ആ നാണക്കേട് കഴുകിക്കളയാന്‍ വേണ്ടി വന്നത് 23 വര്‍ഷം; ഇന്ത്യയുടെ ആണ്‍കുട്ടികള്‍ ചുണക്കുട്ടന്മാരെന്ന് യുവ്‌രാജ് സിംഗ്

2023 ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ഇന്ത്യയുടേയും ശ്രീലങ്കയുടേയും ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. നാട്ടില്‍ ആരാധകരുടെ കണ്‍മുന്നില്‍ വെച്ച് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തതിന്റെ ദു:ഖം ലങ്കന്‍ ആരാധകരുടെ മുഖത്ത് കനംകെട്ടി നിന്നപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കുണ്ടായത് 23 വര്‍ഷം പഴക്കമുള്ള ഒരു കണക്ക് തീര്‍ത്തതിന്റെ ആശ്വാസമായിരുന്നു. കൊളംബോയില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ തങ്ങളുടെ എട്ടാം കിരീടം ഉയര്‍ത്തിയത്. മത്സരത്തിലെ രണ്ട് മികച്ച ടീമുകള്‍ ആവേശകരമായ മത്സരം കളിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നിരുന്നാലും, മെന്‍ ഇന്‍ ബ്ലൂ ശ്രീലങ്കന്‍ Read More…