Crime

‘പരമ്പരാഗത മയില്‍ കറി’യുണ്ടാക്കുന്ന വീഡിയോ പങ്കുവച്ച യൂട്യൂബറിനെതിരെ കേസ്

യൂട്യൂബ് വീഡിയോ കൊണ്ട് തട്ടിയും മുട്ടിയും നടക്കാന്‍ പറ്റാത്ത കാലമാണ്. അതില്‍ തന്നെ കുക്കിംങ് വീഡിയോകള്‍ക്ക് പ്രത്യേകം ഫാന്‍സുണ്ട്. അത്തരത്തില്‍ മയിലിനെ കറിവച്ച് വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. തെലുങ്കനയിലെ പ്രണയ് കുമാര്‍ എന്ന യൂട്യൂബര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളാവട്ടെ പരമ്പരാഗത മയില്‍ കറി റെസിപ്പി എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പങ്കുവച്ചത് . പിന്നീട് ഈ യുവാവിനെ തേടിയുള്ള തിരച്ചിലായി. ഇന്ത്യയുടെ ദേശീയ പക്ഷിയും 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പക്ഷിയുമാണ് Read More…

Celebrity Featured

നടി സുനൈനയ്ക്ക് അക്കരെ നിന്നൊരു മാരന്‍, അറബി വ്ലോഗർ ആദ്യഭാര്യയില്‍ നിന്നും മോചനം നേടി!

പ്രശസ്ത തമിഴ്‌നടി സുനൈന ദുബായ് ആസ്ഥാനമാക്കിയുള്ള അറബിയെ വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരുവരും പങ്കിട്ട സമീപകാല ഫോട്ടോകള്‍ ബന്ധം സ്ഥിരീകരിക്കുകയും വിവാഹ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള പ്രശസ്ത യൂട്യൂബര്‍ ഖാലിദ് അല്‍ അമേരിയുമായി നടി വിവാഹനിശ്ചയം നടത്തിയതായിട്ടാണ് വിവരം. ജൂണ്‍ 5 ന്, തന്റെ വിവാഹനിശ്ചയത്തെ സൂചിപ്പിക്കുന്ന ലോക്ക് ഇമോജിയുടെ അകമ്പടിയോടെ കൈകള്‍ പരസ്പരം പിടിച്ചിരിക്കുന്നതായി കാണിക്കുന്ന ഒരു ഫോട്ടോ സുനൈന തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. എന്നിരുന്നാലും, തന്റെ പ്രതിശ്രുത Read More…

Celebrity

ഇനി പഠനംമതിയെന്ന് അച്ഛന്‍; കരഞ്ഞുകൊണ്ട് ബൈ പറഞ്ഞ് 1.57 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള കുട്ടി വ്‌ളോഗര്‍- വീഡിയോ വൈറൽ

പാകിസ്ഥാനിലെ പ്രശസ്തനായ കുട്ടി വ്‌ളോഗര്‍ മുഹമ്മദ് ഷിറാസ് തന്റെ ഫോളോവേഴ്‌സിനോട് വൈകാരികമായി ബൈ പറഞ്ഞു. ഷിറാസ് ഏറ്റവും പ്രായം കുറഞ്ഞ വ്‌ളോഗറാണ്. ഏകദേശം 1.57 മില്ല്യണ്‍ ഫോളോവേഴ്‌സാണ് കുട്ടിതാരത്തിനുള്ളത്. ഷിറാസിന്റെ വീഡിയോ കഴിഞ്ഞ കുറെ മാസങ്ങളായി വൈറലാണ്. ഈ കുട്ടിതാരത്തിന്റെ വൈകാരികമായ യാത്രപറച്ചില്‍ ഫോളോവേഴ്‌സിനെ സങ്കടത്തിലാഴ്ത്തി. പാകിസ്ഥാനിലെ കപ്ലു എന്ന നഗരത്തിലാണ് ഷിറാസിന്റെ വീട്.അവിടെ നിന്നുള്ള ഈ കുട്ടിതാരത്തിന്റെ വീഡിയോ കാണാന്‍ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണ് കാത്തിരിക്കുന്നത്. വീട്ടുകാരുടെയും അയല്‍ക്കാരുടെയും വിശേഷങ്ങളാണ് പ്രധാനമായി വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. ഇളയ സഹോദരനുമൊപ്പമുള്ള Read More…