ഉത്തർപ്രദേശിലെ മഥുരയിൽ അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യൂട്യൂബ് വീഡിയോകൾ നോക്കി സ്വയം ശസ്ത്രക്രിയചെയ്യാൻ ശ്രമിച്ച യുവാവ് ഒടുവില്‍ ആശുപത്രിയിൽ. 32കാരനായ രാജ ബാബു എന്ന യുവാവാണ് നിരവധി ഡോക്ടർമാരുടെ സഹായം തേടിയിട്ടും വയറു വേദനക്ക് പരിഹാരം കണ്ടെത്താനാകാതെ വന്നതോടെ സ്വയം ചികിത്സിക്കാന്‍ തീരുമാനിച്ചത്. ഇതിനായി യൂട്യൂബിൽ നിരവധി വീഡിയോകൾ കണ്ടതിന് ശേഷം, രാജ ബാബു ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുകൾ വാങ്ങുകയും ഓൺലൈനിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ സ്വയം ശസ്ത്രക്രിയയ്ക്ക് ശ്രമിക്കുകയുമായിരുന്നു. എന്നാൽ ബാബുവിന്റെ നില Read More…
Tag: youtube
അടിച്ചു കേറി ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനല്‍, മണിക്കൂറുകള്‍ക്കകം 14 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാര്‍
ഫുട്‌ബോള്‍ മൈതാനത്തിനപ്പുറത്ത് ഡിജിറ്റല്‍ ലോകത്ത് ഒരു വന്‍ കുതിപ്പ് സൃഷ്ടിക്കാന്‍ ഫുട്‌ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ യൂട്യൂബ് ചാനല്‍ ലോഞ്ച് ചെയ്തു. അരങ്ങേറ്റം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍, പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ ഇടിച്ചുകയറി. ലക്ഷക്കണക്കിന്ആള്‍ക്കാരാണ് താരത്തെ ഫോളോ ചെയ്ത് എത്തിയത്. ‘യു.ആര്‍’ ചാനലിന് നല്‍കിയിരിക്കുന്ന പേര്. 16 മണിക്കൂറിനുള്ളില്‍ 14 മില്യണ്‍ സബ് സ്ക്രൈബര്‍മാര്‍. യൂട്യൂബ് ചരിത്രത്തില്‍ ആദ്യമായി ഒന്നരമണിക്കൂർ കൊണ്ട് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ട റോണോയെ തേടി യുയുട്യൂബ് ഗോൾഡൻ പ്ലേ ബട്ടൻ എത്തിയിരുന്നു. Read More…
ഇവിടം ഫുള്‍ ട്രെന്‍ഡിങ്ങിലാണ് … വൈറലായ യൂട്യൂബര്‍മാര്‍ മാത്രമുള്ള ഇന്ത്യയിലെ ഒരു ഗ്രാമം
ആധുനിക ലോകത്ത് സമൂഹമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സോഷ്യല്‍ മീഡിയ താരങ്ങളും ഇന്‍ഫ്‌ളുവെന്‍സേര്‍സും അരങ്ങ് വാഴുന്ന കാലഘട്ടം. എന്നാല്‍ വൈറലായ യൂട്യൂബര്‍മാർ മാത്രമുള്ള ഒരു ഗ്രാമത്തിനെപ്പറ്റി മുന്‍പ് എവിടെയെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒരു ഗ്രാമമുണ്ട് . അതും നമ്മുടെ ഇന്ത്യയില്‍. മധ്യ ഛത്തീസ്ഗഡിലാണ് ഏകദേശം 4000 ആളുകള്‍ താമസിക്കുന്ന തുള്‍സി ഗ്രാമമുള്ളത്. എന്നാല്‍ അവിടുത്തെ വഴിയോരത്ത് കൂടി നിങ്ങള്‍ നടക്കുമ്പോല്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നത് റീലുകളും വീഡിയോകളും കോമഡി സ്‌കെച്ചുകളും ഷൂട്ട് ചെയ്യുന്ന Read More…
മൂന്നുമാസത്തിനുള്ളില്‍ YouTube ഇന്ത്യയിൽ നീക്കം ചെയ്‌തത് 2.25 ദശലക്ഷം വീഡിയോകൾ; കാരണമറിയണ്ടേ?
ആഗോളതലത്തിൽ, 2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് 20.5 ദശലക്ഷം ചാനലുകൾ YouTube നീക്കം ചെയ്തു. കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ YouTube, 2023 ഒക്‌ടോബർ മുതൽ ഡിസംബര്‍ വരെ ഇന്ത്യയിൽ നിന്ന് 2.25 ദശലക്ഷത്തിലധികം (20,592,341) വീഡിയോകൾ നീക്കം ചെയ്തതായി PTI റിപ്പോർട്ട് ചെയ്തു. ഇതോടെ, വീഡിയോ നീക്കം ചെയ്യുന്നവരുടെ പട്ടികയിൽ അമേരിക്കയ്ക്കും റഷ്യയ്ക്കും മുന്നിൽ ഇന്ത്യ ഒന്നാമതെത്തി. 1,243,871 വീഡിയോ നീക്കം ചെയ്യലുമായി സിംഗപ്പൂർ പട്ടികയിൽ രണ്ടാം സ്ഥാനത്തും Read More…