Crime

തന്നെക്കാള്‍ സ്നേഹം സഹോദരനോട്? അനുജനെ കൊലപ്പെടുത്തി 16കാരന്‍, മൃതദേഹം വീടിനുള്ളിൽ കുഴിയെടുത്ത് മറവ് ചെയ്തു

അച്ഛനും അമ്മയ്ക്കും തന്നെക്കാള്‍ സ്നേഹം അനുജനോടാണെന്ന തോന്നലില്‍ അനുജനെ കൊലപ്പെടുത്തി 16കാരന്‍. ഇളയ മകനെ കാണാനില്ലെന്ന പരാതിയിൽ പൊലീസും ബന്ധുക്കളും നാട് മുഴുവന്‍ തിരയുമ്പോഴും ആര്‍ക്കും സംശയം തോന്നാതെ നിന്ന കൗമാരക്കാരന്‍ പിടിയിലായത് അമ്മയുടെ സംശയത്തിന് പിന്നാലെ. ഒഡീഷയിലെ ബാലൻഗീറിലെ തിത്തിലാഗഡിലാണ് ഈ സംഭവം നടന്നത്. ഒന്നര മാസത്തോളം കേസുമായി ബന്ധപ്പെട്ട് പോലീസിന് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ജൂൺ 29-ന് കൂലിപ്പണിക്കാരായ മാതാപിതാക്കൾ ഇളയമകനെ കാണാനില്ലെന്ന് ടൈറ്റ്‌ലഗഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടക്കത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് Read More…

Oddly News

കുഞ്ഞനുജന്‍ സ്‌കൂളില്‍ നേരിട്ട മാനസിക പിരിമുറുക്കങ്ങള്‍ പങ്കുവച്ച് ചേച്ചി : സ്‌കൂളിനെതിരെ നിയമ നടപടി എടുക്കണമെന്ന് സൈബറിടം

നമ്മള്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ട് ചേര്‍ക്കുന്നത് അവരവിടെ അത്യധികം സുരക്ഷിതരും സന്തോഷവാന്മാരും ആണെന്നുള്ള ചിന്തയിലാണ്. എന്നാല്‍ അതിനു വിഭിന്നമായി നമ്മുടെ കുട്ടികള്‍ സ്‌കൂളില്‍ മാനസികമായി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ സ്‌കൂള്‍ അധികൃതര്‍ മാത്രമാണ്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.ഒരു പെണ്‍കുട്ടി തന്റെ 14 വയസ്സുള്ള അനുജന് സ്‌കൂളില്‍നിന്ന് നേരിട്ട ദുരനുഭവമാണ് റെഡ്ഡിറ്റില്‍ പങ്കുവച്ചിരിക്കുന്നത്. മുമ്പ് അവന്‍ എന്നോട് സ്‌കൂളിലെ മോശം അനുഭവങ്ങളെ കുറിച്ച് പറയാറുണ്ടായിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഞാന്‍ അത് അത്ര കാര്യമായി എടുത്തില്ല. Read More…