വിവാഹം ഉറപ്പിച്ച വരന് പകരം പന്തലില്‍ എത്തിയത് മറ്റൊരാള്‍. വിവാഹത്തിനായി ബരാത്ത് ഘോഷയാത്രയോടെ വരന്‍ വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. ഉത്തരേന്ത്യയില്‍ വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വരനും ബന്ധുക്കളും സുഹൃത്തുക്കളും വധുവിന്റെ വീട്ടിലേക്ക് പോകുന്ന ആഘോഷപൂര്‍വ ചടങ്ങിന് ബരാത്ത് എന്നാണ് പറയുക. നൃത്തവും സംഗീതവും ആഘോഷങ്ങളുമെല്ലാം അടങ്ങിയതാണ് ഈ ബരാത്ത് ഘോഷയാത്ര. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലായിരുന്നു സംഭവം. റായ്ബറേലിയിലെ രഘന്‍പൂര്‍ ഗ്രാമവാസിയായ സുനില്‍ കുമാറിന്റെ സഹോദരിക്ക് വേണ്ടി നടത്തിയ വിവാഹ ആഘോഷങ്ങളാണ് അവസാന നിമിഷം റദ്ദാക്കിയത്. ഝജ്ജാര്‍ ജില്ലയിലെ Read More…
Tag: young man
മുഖത്ത് തലയോട്ടിയുടെ ടാറ്റൂ ചെയ്തത് മുട്ടന്‍പണിയായി, ജീവിതം വഴിമുട്ടി, നീക്കം ചെയ്യാന്‍ യുവാവ്
വെറുതെ രസത്തിന് ചെയ്തു നോക്കിയ പണിയാണ്. പക്ഷേ ഇപ്പോള്‍ അത് ജീവിതത്തെ തന്നെ വഴിമുട്ടിക്കുന്ന ഒന്നായി മാറിയതോടെ തലയോട്ടിയുടെ ഡിസൈന്‍ മുഖത്ത് പച്ചകുത്തിയ യുവാവ് ഇപ്പോള്‍ മായ്ക്കാനൊരുങ്ങുന്നു. ചൈനയിലെ ലിയോണിംഗ് പ്രവിശ്യയില്‍ നിന്നുള്ള 24 കാരനായ സിയാവോലോംഗ് ആണ് സ്വന്തം രൂപംകൊണ്ട് ഗതികെട്ടത്. പച്ചകുത്തിനെ അപശകുനമായി കണ്ട് ആരും ജോലിക്കെടുക്കാന്‍ തയ്യാറാകാത്തതോടെ ടാറ്റൂ മുഴുവന്‍ നീക്കം ചെയ്യുന്ന വേദനാജനകമായ പ്രക്രിയയ്ക്ക് വിധേയനാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹവും അഗാധമായ ഖേദവും അദ്ദേഹം പ്രകടിപ്പിച്ചു. 2018 ലായിരുന്നു Read More…
14-ാംനിലയുടെ മുകളില്‍ ആത്മഹത്യാ ശ്രമം: 21കാരനെ വിദഗ്ദമായി രക്ഷിച്ച് അയല്‍ക്കാര്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
നോയിഡയില്‍ അപ്പാര്‍ട്‌മെന്റിന്റെ പതിനാലാം നിലയുടെ മുകളില്‍ കയറി താഴേക്ക് ചാടാന്‍ ശ്രമം നടത്തിയ 21 കാരനെ അതിവിദഗ്ധമായി രക്ഷിച്ച് അയല്‍ക്കാര്‍. തിങ്കളാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ക്ക് അയല്‍ക്കാര്‍ സാക്ഷ്യം വഹിച്ചത്. ആത്മഹത്യ ചെയ്യാനായി ബാല്‍ക്കണിയില്‍ നിന്ന യുവാവിനെ നോയിഡയിലെ സൂപ്പര്‍ടെക് കേപ്ടൗണ്‍ സൊസൈറ്റി നിവാസികളാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും അധികൃതര്‍ വെളിപ്പെടുത്തി. യുവാവ് ബാല്‍ക്കണിയില്‍ തൂങ്ങിക്കിടക്കുന്നത് പരിസരവാസികള്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍പ് സമീപവാസി പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ Read More…